Sat. Apr 27th, 2024

തരൂര്‍ ആര്‍എസ്‌എസ് മനസുള്ള കോണ്‍ഗ്രസുകാരൻ: ജി.ആര്‍. അനില്‍

By admin Apr 12, 2024
Keralanewz.com

തിരുവനന്തപുരം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.ആർ. അനില്‍. എല്‍ഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനാണെന്ന തൂരിന്‍റെ ചോദ്യം അഹങ്കാരം നിറഞ്ഞതാണെന്ന് മന്ത്രി ജി.ആർ.

അനില്‍ വിമർശിച്ചു.

തരൂർ ആർഎസ്‌എസ് മനസുള്ള കോണ്‍ഗ്രസുകാരനാണ്. വാക്കുകളിലും പ്രവൃത്തിയിലും അത് പ്രകടമാണെന്ന് അനില്‍ വ്യക്തമാക്കി.

കോണ്ഡഗ്രസുകാരില്‍നിന്ന് ഒറ്റപ്പെട്ടുപോയ സ്ഥാനാർഥിയാണ് ശശി തരൂർ. മണ്ഡലത്തില്‍ വിപുലമായ പ്രവർത്തനമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post