Fri. Apr 19th, 2024

അംബേദ്ക്കറിന് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ല; പ്രതിപക്ഷവിമര്‍ശനത്തെ ട്രോളി നരേന്ദ്ര മോദി

By admin Apr 13, 2024
Keralanewz.com

ബിജെപി ഭരണഘടന തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചെന്ന വാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്റെ സര്‍ക്കാര്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ബാബാസാഹേബ് അംബേദ്കറിന് പോലും ഇപ്പോള്‍ ഭരണഘടന ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും വിജയിച്ച്‌ ബിജെപി മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലേറിയാല്‍ ഭരണഘടന അപകടത്തിലാവുമെന്നും ഹിന്ദുത്വ ഭരണഘടനയായി അതിനെ ബിജെപി മാറ്റിയെഴുതുമെന്നും കോണ്‍ഗ്രസ് നേരത്തെ ആരോപാണമുയര്‍ത്തിയിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ കൊണ്ട് വന്ന് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് ആണെന്നും ഭരണഘടനയെ കുറിച്ച്‌ പറയാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

ജീവിച്ചിരിക്കുമ്ബോള്‍ ബാബ സാഹിബിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ഭരത് രത്‌ന നല്കാതിരിക്കുകയും ചെയ്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ബാബയെ പൊക്കിപിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനാചരണത്തിന് തുടക്കമിട്ടത് ഞാനാണ് . ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിച്ചതും ഞാനാണ്. കോണ്‍ഗ്രസിന്റെയും ഇന്ത്യന്‍ സഖ്യത്തിന്റെയും കള്ളത്തരങ്ങളെക്കുറിച്ച്‌ നിങ്ങള്‍ ബോധവന്മാരാകണം. ബാബാസാഹെബ് അംബേദ്കറെയും ഭരണഘടനയെയും അപമാനിച്ചത് അവരാണ്.’നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post