പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കാത്ത വനിത കമ്മീഷന്‍നോക്കുകുത്തിയായി മാറിയെന്നും കമ്മീഷനെ പിരിച്ചു വിടണമെന്നും യൂത്ത്ഫ്രണ്ട് എം

Please follow and like us:
190k

കോട്ടയം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള പീഡനപരാതിയില്‍ കേസെടുക്കാത്ത സംസ്ഥാന വനിത കമ്മീഷനെതിരെ വിമര്‍ശനവുമായി കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാനജനറല്‍ സെക്രട്ടറി സാജന്‍ തൊടുക ശശിയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറയുന്നത് ഇത് ഇരട്ടത്താപ്പാണ്,സി പി എം നേതാവിനെ പോലെ മാത്രം കമ്മീഷന്‍ അദ്ധ്യക്ഷ പെരുമാറുന്നത് അപലപനീയമാണ്
പരാതിക്കാരി പരാതി നല്‍കിയാല്‍ മാത്രമേ കമ്മീഷന് അന്വേഷിക്കാന്‍ പറ്റൂവെന്ന ജോസഫൈന്‍റെ നിലപാട് നിയമവിരുദ്ധമാണ്. സമാന സംഭവങ്ങളില്‍ മുന്‍കാലങ്ങളില്‍ നടപടി സ്വീകരിച്ച വനിതകമ്മീഷന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന മുട്ടായുക്തി പരിഹാസ്യമാണ്, . കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കുകയാണ് വേണ്ടതെന്നും സാജന്‍ തൊടുക പറഞ്ഞു


പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് നല്‍കാതെ പൂഴ്ത്തിവച്ചതും നിയമവിരുദ്ധമാണ് സി.ആര്‍.പി.സി 164 സെക്ഷന്‍ അനുസരിച്ച്‌ കൊഗ്നിസബിള്‍ ഒഫന്‍സ് ഉണ്ടായാല്‍ അതില്‍ അന്വേഷണം നടത്തേണ്ടത് പൊലീസാണ്. പകരം, സിപിഎം തന്നെയാണ് അന്വേഷണം നടത്തുന്നതും നടപടിയെടുക്കുന്നതുമെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്നതാണ്സി.പിഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മിഷന്‍ മാറിയിരിക്കുന്നു എന്നുവേണം ഈ നടപടികളിലൂടെ മനസിലാക്കാന്‍.

സ്ത്രീകളുടെ മാനത്തിന് നേരെ ഉയരുന്ന കൈകള്‍ ഏതു പ്രബലന്റേതായാലും നടപടി എടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി യുവതിയെ പീഡിപ്പിച്ച പികെ ശശിയുടെ രക്ഷകനായി അധ:പതിച്ചെന്നും യൂത്ത്ഫ്രണ്ട് നേതാവ് കുറ്റപ്പെടുത്തി.കുറ്റക്കാര്‍ പാര്‍ട്ടിക്കാരായാല്‍ സംരക്ഷണവും അല്ലെങ്കില്‍ അമിത ഉത്സാഹവും എന്നതാണ് സി പി എം നയം.ഇത് കേരള ജനത മനസ്സിലാക്കി കഴിഞ്ഞെന്നും ഇതിനെതിരെ ഐക്യ ജനാതിപത്യ മുന്നണിയിലെ യുവജന സംഘടനകള്‍ യോജിച്ചപ്രക്ഷോഭത്തിനു തയ്യാറാകണമെന്നും സാജന്‍ തൊടുക ആവശ്യപ്പെട്ടു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)