ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ്  ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ നിരാഹാരസമരം;

Please follow and like us:
190k

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ്  ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ നിരാഹാരസമരം;

കൊച്ചി: ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ്‌  തുടർനടപടികൾ സ്വീകരിക്കാത്തതിൽ  പ്രതിഷേധിച്ച് വിവിധ ക്രിസ്തീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ ഏകദിന നിരാഹാര സമരം നടത്തുന്നു. ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ,കെ സി ആർ എം,സിറോ മലബാർ ഓപ്പൺ ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹൈക്കോർട്ട് ജംഗ്ഷനിൽ നിരാഹാര സമരം നടത്തുന്നത്. ജലന്ധർ ബിഷപ്പ് കുറ്റക്കാരനാണെന്ന് തന്നെയാണ്  സഭയിലെ ഭൂരിപക്ഷം വരുന്ന  വിശ്വാസികളുടെയും അഭിപ്രായം.  ബിഷപ്പിനെതിരെ ആരോപണമുയർന്ന്  രണ്ട് മാസത്തോളമായിട്ടും സഭ  യാതൊരു നടപടികളും  സ്വീകരിക്കാത്തതിൽ വിശ്വാസികൾക്കിടയിൽ വലിയ അമർഷമുണ്ട്. തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നാരോപിച്ച് കന്യാസ്ത്രീ മാസങ്ങൾക്ക് മുൻപ് തന്നെ  വത്തിക്കാൻ ന്യൂൻഷ്യോക്ക് പരാതി  നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വത്തിക്കാൻ സ്ഥാനപതിയെ ചോദ്യം ചെയ്യാനുള്ള അനുവാദം പോലും സഭ പോലീസിന് നൽകിയിട്ടില്ല. വത്തിക്കാൻ സ്ഥാനപതിയെ കാണണമെങ്കിൽ പോലീസിന് മുൻ‌കൂർ അനുമതി വാങ്ങേണ്ടതുണ്ട്.
സഭയും സർക്കാരും ഒത്തുകളി അവസാനിപ്പിച്ച് ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാട് കൈവെടിഞ്ഞ് എത്രയും പെട്ടെന്ന് ബിഷപ്പിനെ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് വിവിധ സഘടനാ പ്രതിനിധികളുടെ ആവശ്യം. ബിഷപ്പിൻറെ അറസ്റ്റ് ഒഴിവാക്കാൻ പൊലീസിന് മേൽ വലിയതോതിലുള്ള സമ്മർദ്ദമാണുള്ളത്. കന്യാസ്ത്രീയെ തുടർച്ചയായി ചോദ്യം ചെയ്ത് മനോവീര്യംകെടുത്തി പിന്തിരിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോൾ പൊലീസിൻറെ നേതൃത്വത്തിലുള്ള സംഘം  സ്വീകരിച്ചിരിക്കുന്നത്. പരാതി നൽകിയ കന്യാസ്ത്രീയെ നാല് പ്രാവശ്യം ചോദ്യം ചെയ്ത പൊലീസ് പ്രതിയായ ബിഷപ്പിനെ ഒരു പ്രാവശ്യം മാത്രമാണ് ചോദ്യം ചെയ്തിരിക്കുന്നത്  ഇതേ തുടർന്ന് പരാതിക്കാരിയായ കന്യാസ്ത്രീ വലിയതോതിലുള്ള മാനസിക സംഘർഷത്തിലാണെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിൽ ബിഷപ്പിനെ സംരക്ഷിക്കുന്നത് കന്യാസ്ത്രീയുടേയും കുടുംബത്തിന്റെയും ജീവന് പോലും ഭീഷണിയാണ്. ഇതേത്തുടർന്നാണ് വിവിധ അത്മായ സംഘടനകൾ ചേർന്ന് നിരാഹാര സമരത്തിനൊരുങ്ങുന്നത്. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ഹൈക്കോർട്ട് ജംഗ്‌ഷനിലെ വഞ്ചിപ്പുരയിൽ നടക്കുന്ന നിരാഹാര സമരത്തിൽ പ്രമുഖർ പങ്കെടുത്തേക്കും.  എന്തായാലും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ നടത്തുന്ന സമരം സഭയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുമെന്നതിൽ സംശയമില്ല.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)