Thu. Apr 25th, 2024

മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്രീയ പാപ്പരത്തം കൊണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

By admin Apr 16, 2024
Keralanewz.com

മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്രീയ പാപ്പരത്തം കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

പ്രധാനമന്ത്രി വരാൻ വൈകിയപ്പോള്‍ ഹിന്ദിയില്‍ നടത്തിയ പരാമർശമാണ് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ വക്രീകരിച്ച്‌ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് വക്രീകരിച്ച്‌ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി എത്താൻ വൈകിയപ്പോള്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നത് ഹിന്ദിയില്‍ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വക്രീകരിച്ചു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് മന്ത്രി പറഞ്ഞു.

സംഘപരിവാർ മാത്രമല്ല, കോണ്‍ഗ്രസും ഇതിനു പിന്നിലുണ്ട്. ഹിന്ദി അറിയാത്തതുകൊണ്ടല്ല ഇത്തരം പ്രചാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനപത്രികയില്‍ ഒരക്ഷരം പറയാൻ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഇലക്ടറല്‍ ബോണ്ടിലും കോണ്‍ഗ്രസിനു പങ്കുണ്ട്. പറയാൻ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണം.

Facebook Comments Box

By admin

Related Post