Fri. Apr 19th, 2024

പത്തനംതിട്ടയില്‍ തോമസ് ഐസക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ യുണൈറ്റഡ് പെന്തകോസ്ത് സിനഡ്

By admin Apr 16, 2024
Keralanewz.com

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് പരസ്യ പിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്.

മണിപ്പൂര് വിഷയത്തില് നശബ്ദത പാലിച്ച കോണ്‍ഗ്രസ് നടപടിയെ തുടർന്നാണ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർത്ഥി തോമസ് ഐസക്കിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നാണ് സിനഡിന്റെ വിശദീകരണം. മണിപ്പൂർ വിഷയത്തില്‍ പത്തനംതിട്ട എംപി പാർലമെന്റില്‍ നിശബ്ദദത പാലിച്ചുവെന്നും സിനഡ് നേതൃത്വം ആരോപിച്ചു.

സ്വതന്ത്ര പെന്തകോസ്ത് സഭകള്‍ ഉള്‍പ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില് വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ടെന്നാണ് സിനഡിന്റെ കണക്ക്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതെന്നും നേതൃത്വം പറഞ്ഞു.

Facebook Comments Box

By admin

Related Post