Thu. Apr 25th, 2024

കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍

By admin Apr 17, 2024
Keralanewz.com

കേരള ബാങ്കില്‍ (കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു (കാറ്റഗറി നമ്ബർ 63/2024 മുതല്‍ 66/2024 വരെ).

ജനറല്‍ വിഭാഗത്തിലും സൊസൈറ്റി വിഭാഗത്തിലുമാണ് ഒഴിവുകള്‍. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഏപ്രില്‍ ഒമ്ബതിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ:

ക്ലർക്ക്/കാഷ്യർ: ജനറല്‍ വിഭാഗം-ഒഴിവുകള്‍ 115, ശമ്ബളം 20,280-54,720 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യതകള്‍: കോമേഴ്സ് ബിരുദം അല്ലെങ്കില്‍ കോഓപറേഷൻ പ്രത്യേക വിഷയമായി ആർട്സില്‍ ബിരുദാനന്തര ബിരുദം.

അല്ലെങ്കില്‍ ബിരുദവും സഹകരണത്തിലും ബിസിനസ് മാനേജ്മെന്റിലുമുള്ള ഹയർ ഡിപ്ലോമയും (എച്ച്‌.ഡി.സി/എച്ച്‌.ഡി.സി.എം ആൻഡ് ബി.എം/എച്ച്‌.ഡി.സി.എം/ജെ.ഡി.സി ഉള്ളവരെയും പരിഗണിക്കും) അല്ലെങ്കില്‍ ബി.എസ് സി കോഓപറേഷൻ ആൻഡ് ബാങ്കിങ് ബിരുദം. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

സൊസൈറ്റി വിഭാഗത്തില്‍ 115 ഒഴിവുകള്‍ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളില്‍ സ്ഥിരജോലിയുള്ള നിശ്ചിത യോഗ്യതയുള്ളവർക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. അപേക്ഷിക്കുമ്ബോള്‍ സർവിസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.

ഓഫിസ് അറ്റൻഡന്റ്: ജനറല്‍ വിഭാഗത്തില്‍ 125 ഒഴിവുകളുണ്ട്. ശമ്ബളം 16,500-44,050 രൂപ. നേരിട്ടുള്ള നിയമനം.

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18-40 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

സൊസൈറ്റി വിഭാഗത്തില്‍ 124 ഒഴിവുകള്‍ ലഭ്യമാണ്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബർ സൊസൈറ്റികളിലെ മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർക്കാണ് അവസരം. പ്രായപരിധി 18-50 വയസ്സ്. മൂന്നുവർഷം തുടർച്ചയായി സേവനമനുഷ്ഠിക്കുന്നവരാകണം.

വിജ്ഞാപനത്തിലെ നിർദേശങ്ങള്‍ പാലിച്ച്‌ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓണ്‍ലൈനായി മേയ് 15 വരെ അപേക്ഷിക്കാം. സെലക്ഷൻ നടപടികള്‍, സംവരണം, പ്രൊബേഷൻ അടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Facebook Comments Box

By admin

Related Post