Fri. Apr 26th, 2024

ദിലീപ് ബിഗ് ബോസിലേക്ക്: Bigg Boss Malayalam 6

By admin Apr 25, 2024
Keralanewz.com

Bigg Boss Malayalam 6: ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ്‍ 45 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നടൻ ദിലീപും ബിഗ്ഗ് ബോസ്സിലേക്ക് അതിഥിയായി എത്തുകയാണ്.

പുതിയ ചിത്രമായ പവി കെയർ ടേക്കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് എത്തുന്നത്. ദിലീപ് അതിഥിയായി എത്തുന്ന പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഏപ്രില്‍ 26ന് രാത്രി 9.30ന് സംപ്രേക്ഷണം ചെയ്യും.

കഴിഞ്ഞ സീസണില്‍, നടൻ ലാലും അജു വർഗീസും കേരള ക്രൈം സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു.

ദിലീപിനൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പവി കെയർ ടേക്കർ. നടനും സംവിധായകനുമായ വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26നാണ് പ്രദർശനത്തിനെത്തുന്നത്.

ജോണി ആന്റണി,രാധിക ശരത്കുമാർ, ധർമ്മജൻ ബോള്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. രചന രാജേഷ് രാഘവൻ. ഛായാഗ്രഹണം സനു താഹിർ.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറില്‍ ദിലീപ് തന്നെയാണ് നിർമ്മാണം.

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.

Facebook Comments Box

By admin

Related Post