10 വര്‍ഷത്തിലേറെയായി സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കണമെന്ന് ഹൈക്കമാന്‍ഡ്; കെ പി സി സി പട്ടിക ചുരുക്കല്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: കെ പി സി സിയിലെ പട്ടിക ചുരുക്കല്‍ പ്രതിസന്ധിയില്‍. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അനുസരിച്ച്‌ 10 വര്‍ഷക്കാലമായി സ്ഥാനത്തിലിരിക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനം. കൂടാതെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരാളെയും നിയമിക്കരുതെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. വ്യാഴാഴ്ചയാണ് കെ പി സി സി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാരമേല്‍ക്കുന്നത്. ഈ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ തീരുമാന പ്രകാരം ഇനിമുതല്‍ കെ പി സി സിയി വൈസ് പ്രസിഡന്റ് സ്ഥാനവും ഉണ്ടാകില്ല. നിലവില്‍ നാല് വൈസ് പ്രസിഡന്റുമാരാണ് കെ പി സി സിയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ പട്ടിക ചുരുക്കല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വി.ഡി.സതീശന്‍,ലാലി വിന്‍സെന്റ്, എ.കെ.മണി, ഭാരതിപുരം ശശി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളെ ഒഴിവാക്കുന്നതിനും പുതിയ നേതൃത്വത്തിനു കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടിവരും.പട്ടിക ചുരുക്കല്‍ സംബന്ധിച്ച്‌ ഹൈക്കമാന്‍ഡിന് വേഗം വിവരങ്ങള്‍ നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares