ഇന്ത്യ -വെസ്​റ്റിന്‍ഡീസ് ഏകദിനം: ടിക്ക​റ്റ് വില്പന ആരംഭിച്ചു

Please follow and like us:
190k

നവംബര്‍ 1ന് നടക്കുന്ന ഇന്ത്യ-വെസ്​റ്റിന്‍ഡീസ് ഏകദിന ക്രിക്ക​റ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്ക​റ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്റി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. കെ.സി.എ പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത്ത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍, കണ്‍വീനറും ബി.സി.സി.ഐ അംഗവുമായ ജയേഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 1000, 2000, 3000 എന്നിങ്ങനെയാണ് ടിക്ക​റ്റുകളുടെ നിരക്ക്. www.paytm.com, www.insider.in എന്നീ സൈ​റ്റുകളിലൂടെയാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഓണ്‍ലൈന്‍ ലിങ്ക് കെ.സി.എ വെബ്ബസൈ​റ്റിലും ലഭ്യമാണ്. സ്​റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജി​റ്റല്‍ ടിക്ക​റ്റുകളോ പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. മത്സരം നേരിട്ട് കാണുന്നതിന് ടിക്ക​റ്റിന് പുറമെ പ്രൈമറി ടിക്ക​റ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയുടെ ടിക്ക​റ്റിന് 50 ശതമാനം കിഴിവ് ലഭിക്കും. ഇതാദ്യമായാണ് 100 ശതമാനം ടിക്ക​റ്റും ഓണ്‍ലൈന്‍ വഴി വില്പന നടത്തി സ്റ്റേഡിയത്തിനകത്തേക്ക് ഡിജി​റ്റല്‍ പ്രവേശനം നടപ്പാക്കുന്നത് .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

9total visits,1visits today

Enjoy this news portal? Please spread the word :)