ശബരിമല അടച്ചിടാന്‍ തന്ത്രിക്കെന്ത് അധികാരമെന്ന് പിണറായി വിജയന്‍

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ശബരിമല തന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ പൂജാകര്‍മ്മങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കുണ്ടാകും. എന്നാല്‍ ഭരണപരമായ അവകാശം ദേവസ്വം ബോര്‍ഡിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികളെ തടയുകയല്ല അവരെ പ്രവേശിപ്പിക്കുകയെന്ന ഉത്തരവാദിത്വമാണ് തന്ത്രിക്കും ദേവസ്വം ബോര്‍ഡിനുമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്‌ സുപ്രീം കോടതി വിധി മറികടക്കാന്‍ ക്ഷേത്രം തന്ത്രിയും പരികര്‍മ്മികളും ശ്രമിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെതാണെന്നതാണ് സത്യം. അതില്‍ മറ്റാര്‍ക്കും അവകാശമില്ല. 302 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ശബരിമലയില്‍ ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നുവെന്ന പ്രചാരണമുള്ളതുകൊണ്ടാണ് ഇത് തുറന്നുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares