ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങി
തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലഭാസ്കറിനൊപ്പം പിഞ്ചു മകള്‍ തേജസ്വിനി ബാലയും മരിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഭേദമായി വരികയാണെന്നും മുറിവുകള്‍ ഉണങ്ങാന്‍ അല്പം കൂടി സമയമെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ലക്ഷ്മിയെ കാണാന്‍ നിരവധി ആളുകള്‍ എത്തുന്നതിനാല്‍ തന്നെ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരെയെങ്കിലും കാണുകയോ സംസാരിക്കണമോയെന്ന് ലക്ഷ്മി ആവശ്യപ്പെടുകയാണെങ്കില് മാത്രമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ. ബാലഭാസ്കറിന്റേയും മകളുടേയും മരണത്തെ കുറിച്ച് പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്. യാഥാര്‍ത്ഥ്യങ്ങളോട് ലക്ഷ്മി ഇപ്പോള്‍ പൊരുത്തപ്പെട്ടു വരികയാണ്.
Get the latest.