സ്കൂള്‍ കായിക മേള ഇന്ന് സമാപിക്കും; അവസാന ദിനം 27 ഇനങ്ങളില്‍ ഫൈനല്‍

തിരുവനന്തപുരം: രണ്ടു മീറ്റ് റെക്കോര്‍ഡുകളാണ് കൗമാര കായിക വേദിയില്‍ ഇന്നലെ പിറന്നത്. സ്കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്ബോള്‍ 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്‍റുമായി എറണാകുളം വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്‍റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തു തുടരുന്നു. സ്കൂളുകളില്‍ കോതമംഗലത്തുകാരുടെ പോരാട്ടം തുടരുകയാണ്. രണ്ട് ദിനമായി അനന്തപുരിയുടെ കായിക മനസുകളെ ആവേശത്തിലാക്കിയ സ്കുള്‍ കായികമേള ഇന്ന് സമാപിക്കും.

192 പോയിന്‍റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്‍റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്.
15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്.

കോഴിക്കോട് (ആറു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 77), തിരുവനന്തപുരം (എട്ടു സ്വര്‍ണവും നാലു വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 67),

തൃശൂര്‍ (അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (മൂന്നു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 36),

ആലപ്പുഴ (നാല് സ്വര്‍ണം, ആറു വെള്ളി – 26), കൊല്ലം – മൂന്നു സ്വര്‍ണം, മൂന്നു വെള്ളി – 24), മലപ്പുറം (ഒരു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 19),

കണ്ണൂര്‍ (ഒരു സ്വര്‍ണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം – 19), ഇടുക്കി (ഒരു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം – 17), കാസര്‍കോട് (ഒരു സ്വര്‍ണം, ഒരു വെള്ളി – എട്ട്),

പത്തനംതിട്ട (രണ്ടു വെള്ളി – ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares