രോഹിത്തിനും റായിഡുവിനും സെഞ്ചുറി; വിന്‍ഡീസിന് മുന്നില്‍ റണ്‍മല

Please follow and like us:
190k

മുംബൈ: രോഹിത് ശര്‍മ, അന്പാട്ടി റായിഡു എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശര്‍മ (162), അന്പാട്ടി റായിഡു (100) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ നായകന്‍ വിരാട് കോഹ്ലിക്ക് ബാറ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രോഹിതും ശിഖര്‍ ധവാനും ചേര്‍ന്ന് 71 റണ്‍സിന്‍റെ തുടക്കം നല്‍കുകയും ചെയ്തു. ധവാന്‍ (38) വീണതോടെ എത്തിയ കോഹ്ലിക്ക് പക്ഷേ, ഇന്ന് തിളങ്ങാനായില്ല. തുടര്‍ച്ചയായ നാലാം സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി 16 റണ്‍സുമായി മടങ്ങി.

തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹിത്-റായിഡു സഖ്യം റണ്‍സ് അടിച്ചൂകൂട്ടുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 211 റണ്‍സാണ് സ്കോര്‍ ചെയ്തത്. ഇതിനിടെ രോഹിത് ഏകദിനത്തിലെ 21-ാം സെഞ്ചുറിയും റായിഡു മൂന്നാം സെഞ്ചുറിയും കുറിച്ചു.

137 പന്തില്‍ 20 ഫോറും നാല് സിക്സും ഉള്‍പ്പടെയാണ് രോഹിത് 162 റണ്‍സ് നേടിയത്. റായിഡു 81 പന്തില്‍ എട്ട് ഫോറും നാല് സിക്സും ഉള്‍പ്പടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

വാലറ്റത്ത് ധോണിയും കേദാര്‍ ജാദവും തകര്‍ത്തടിച്ചതോടെ അവസാന ഓവറുകളില്‍ സ്കോര്‍ കുതിച്ചുകയറി. ധോണി 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ജാദവ് ഏഴ് പന്തില്‍ 16 റണ്‍സോടെ പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി കീമര്‍ റോച്ച്‌ രണ്ടു വിക്കറ്റ് വീഴ്ത്തി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

21total visits,1visits today

Enjoy this news portal? Please spread the word :)