ഇന്ത്യ വിന്‍ഡീസ് ഏകദിനത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി;മത്സരം നവം:1 ന്; ടീമുകള്‍ ഇന്നെത്തും

ഇന്ത്യ വിന്‍ഡീസ് ഏകദിനത്തിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി.ഇന്നെത്തുന്ന ഇരു ടീമുകളും നാളെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.

സുരക്ഷാ ക്രമീകരണങ്ങളും ഇന്‍റലിജന്‍സ് വിഭാഗം പരിശോധിച്ചു. നവംബര്‍ 1നാണ് ഇന്ത്യ വിന്‍ഡീസ് മത്സരം ഇന്ത്യ വിന്‍ഡീസ് മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സുരക്ഷാ ഒരുക്കുന്നതിന്‍റെ ഭാഗമായി ക്രമീകരണങ്ങള്‍ ഇന്‍റലിജന്‍സ് ഐജി ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

ട്രാഫിക് എ സി മാരുടെ സംഘവും പരിശോധന നടത്തി നവംബര്‍ ഒന്നിനാണ് ഇന്ത്യ വിന്‍ര്‍ഡീസ് മത്സരം. കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്തും സ്റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തി.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും മേയര്‍ പറഞ്ഞു. ഭക്ഷണപാനീയങ്ങള്‍ കൊടുക്കുന്ന കമ്ബനികളോടും മേയര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടു.

അറുപതു ശതമാനം ടിക്കറ്റുകളാണ് നിലവില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും അക്ഷയ സെന്‍റര്‍ വഴിയും വിറ്റുപോയത്.

കുട്ടികള്‍ക്കായി രണ്ടായിരം ടിക്കറ്റ് അഞ്ഞൂറു രൂപ നിരക്കില്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ അതിനെ പൂര്‍ണ്ണമായും അതിജീവിക്കാനുള്ള ഒരു സംഘം ജീവനക്കാരെ സഞ്ചമാക്കിയിട്ടുണ്ട്.

ഏകദിനം വിജയകരമായാല്‍ ട്വന്‍റി ട്വന്‍റി അടക്കമുള്ള മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് വേദിയാകുമെന്ന പ്രതീക്ഷയിലാണ് കെസിഎ. ഇന്ത്യ, വിന്‍ഡീസ് ടീമുകള്‍ ഇന്ന് തലസ്ഥാനത്തെത്തും.

നാളെ രാവിലെ ഇരു ടീമുകള്‍ക്കും പരിശീലത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് മുപ്പതാം തിയതി മുതല്‍ സ്റ്റേഡിയം പൂര്‍ണ്ണമായും പോലീസിന്‍റെ സുരക്ഷാ വലയത്തില്‍ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares