വാല് ചുരുട്ടി വിന്‍ഡീസ്: 104 റണ്‍സിന് പുറത്ത് 104-10 (31.5)

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വിന്‍ഡീസ് ഏകദിനത്തിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിന് കനത്ത തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ വിന്‍ഡീസ് താരങ്ങള്‍ അടിപതറി. 104 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് പുറത്താക്കുകയായിരുന്നു. പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് വിന്‍ഡീസ് അടിയറവ് പറഞ്ഞത്. ബാറ്റിംഗ് നിരയില്‍ ഒരു താരം പോലും നീതി പുലര്‍ത്തിയില്ല. കീറന്‍ പവല്‍(0), റോവന്‍ പവല്‍(16), ഹോപ്പ്(0), സാമുവല്‍സ്(24), ഹെറ്റമെയ്ര്‍(9), അല്ലന്‍(4), ഹോള്‍ഡര്‍(24), കീമോ പോള്‍(5), ദേവേന്ദ്ര ബിശോ(4), കെമാര്‍ റോച്ച്‌(0), തോമസ്(0), എന്നിവരാണ് പുറത്തായത്. ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും ഇന്ത്യ ഒരുപോലെ മികവ് പുലര്‍ത്തുകയായിരുന്നു. ജഡേജ 4 വിക്കറ്റും, ഖലീല്‍ അഹമ്മദ്, ബുംറ എന്നിവര്‍ 2 വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares