അപര്‍ണ പറവ’, ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അപര്‍ണ റോയിക്ക് റെക്കാഡോടെ സ്വര്‍ണം

Please follow and like us:
190k

റാഞ്ചി: റാഞ്ചിയിലെ ബിര്‍സാമുണ്ട സ്റ്റേഡിയം വേദിയാകുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ദേശീയ റെക്കാഡോടെ സ്വര്‍ണം നേടി കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി അപര്‍ണ റോയി മിന്നും താരമായി.

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അപര്‍ണ ദേശീയ റെക്കാഡോടെ സ്വര്‍ണം നേടയത്. ബാങ്കോക്കില്‍ താന്‍ തന്നെ നേടിയ 13.98 സെക്കന്‍ഡിന്റെ റെക്കോഡാണ് അപര്‍ണ തിരുത്തിയത്. പരിക്ക് മൂലം ലോകയൂത്ത് അത്‌ലറ്റിക്സില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടം തീര്‍ക്കുന്നതായി അപര്‍ണയ്ക്ക് ഈ റെക്കാഡ് സ്വര്‍ണ നേട്ടം. അതേസമയം 100 മീറ്ററില്‍ അപര്‍ണ അഞ്ചാം സ്ഥാനത്തായിപ്പോയി.

അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മേരി മാനുവലും കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വര്‍ണം എത്തിച്ചു. 55.49 സെക്കന്‍ഡിലാണ് അബിതയുടെ സുവര്‍ണ ഫിനിഷ്.
മറ്റൊരു കേരള താരം കെ.എം. നിഭ ആറാമതായി. ഹൈജമ്ബില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാര്‍ വെള്ളി നേടി. 1.73 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഗായത്രി വെള്ളി നേടിയത്.
ആണ്‍കുട്ടികളുടെ അണ്ടര്‍ 20 1500 മീറ്ററില്‍ കേരളത്തിന്റെ അഭിനന്ദ് സുന്ദരേശന്‍ വെള്ളി നേടി. 3മിനിറ്ര് 51.50 സെക്കന്‍ഡില്‍ മീറ്റ് റെക്കാഡ് മറികടന്ന പ്രകടനത്തോടെയാണ് അഭിനന്ദ് ഫിനിഷ് ചെയ്തത്. സ്വര്‍ണം നേടിയ ഗുജറാത്തിന്റെ അജീത് കുമാറും (3.49.88 സെക്കന്‍ഡ്) മീറ്റ് റെക്കോഡ് നേടി.
വെങ്കലം നേടിയ ഉത്തരാഖണ്ഡിന്റെ രാകേഷ് മണ്ഡലും (3.53.55 സെക്കന്‍ഡ്) മീറ്റ് റെക്കോഡ് കടന്നു. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 1500 മീറ്ററില്‍ മിന്നു പി. റോയ് 4.40.33 സെക്കന്‍ഡില്‍ വെങ്കലം നേടി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

24total visits,1visits today

Enjoy this news portal? Please spread the word :)