ബന്ധം ദൃഢമാക്കാം ഈ ഉത്സവവേളയില്‍; നരേന്ദ്ര മോദിക്ക് ഹിന്ദിയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അറബിയില്‍ നന്ദി അറിയിച്ച്‌ മോദി

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആഘോഷവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഹിന്ദിയിലായിരുന്നു ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്. നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. മറുപടി ട്വീറ്റ് അറബിയിലായിരുന്നു.

നരേന്ദ്ര മോദിക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ദീപങ്ങളുടെ ഉല്‍സവം സ്‌നേഹവും പ്രതീക്ഷയും പകരട്ടെ എന്ന് ആശംസിച്ച ഷെയ്ഖ് മുഹമ്മദ്, യുഎഇയിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ എല്ലാവരും ട്വിറ്ററില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദേശിച്ചു. ഇന്ത്യയുമായുള്ള യുഎഇയുടെ ഉഭയകക്ഷി ബന്ധത്തില്‍ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നതാണ് ദുബായ് ഭരണാധികാരിയുടെ ഈ വ്യക്തിപരമായ ആശംസകളെന്ന് മോദി പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരം ആദ്യമായി ദുബായില്‍ ഔദ്യോഗിക ദീപാവലി ആഘോഷവും നടക്കുന്നുണ്ട്. 10 ദിവസമാണ് ആഘോഷം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares