പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്ക് റോഡില്‍ വീണ് ദാരുണാന്ത്യം

ഹരിപ്പാട്: പിതാവ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി തലകറങ്ങി റോഡില്‍ തലയടിച്ച്‌ വീണു മരിച്ചു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ മിലട്ടറി ഉദ്യോഗസ്ഥന്‍ എസ്.മനുവിന്റെ ഭാര്യയും ഹരിപ്പാട് തുലാം പറമ്ബ് തെക്ക് കുമാര്‍ ഭവനത്തില്‍ നന്ദകുമാറിന്റെ (എക്സ് സര്‍വീസ് ) മകളുമായ സ്വപ്ന (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമായിരുന്നു അപകടം. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സ്വപ്ന രാവിലെ ജോലി സ്ഥലത്തേക്ക് പോവാനായി പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് ബസ് സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്യുന്നതിനിടെ തലകറങ്ങി റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. പിതാവും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍.
മൂന്ന് വയസുള്ള ദക്ഷത ഏകമകളാണ്. . മാതാവ് : ശോഭ സഹോദരന്‍: നിഖില്‍ കുമാര്‍ (മറൈന്‍ എന്‍ജിനിയര്‍)

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares