സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താന്‍ കേരളം ഒരുങ്ങുന്നു, 35 അംഗ ടീം പ്രഖ്യാപിച്ചു

Please follow and like us:
190k

2018-19 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങള്‍ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്ബിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയത് കേരളം ആയിരുന്നു. ആ കിരീടം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ കേരളം നേരത്തെ ഒരുങ്ങുന്നത്. കേരള സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മികവ് കാണിച്ച താരങ്ങള്‍ക്ക് സന്തോഷ് ട്രോഫി സാധ്യതാ ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി ജേതാക്കളായ ടീമില്‍ ഉണ്ടായിരുന്ന സീസന്‍, ശ്രീകുട്ടന്‍, മുഹമ്മദ് പാറക്കോട്ടില്‍ എന്നിവര്‍ മാത്രമെ ഈ 35 അംഗ ടീമില്‍ ഉള്ളു.
ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്ക് ശേഷം കൂടുത താരങ്ങള്‍ കൂടെ ക്യാമ്ബില്‍ എത്തും. അവസാന ഘട്ട ക്യാമ്ബില്‍ മുന്‍ താരങ്ങളും ചേരും എന്നാണ് കരുതപ്പെടുന്നത്. ക്യാമ്ബിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ അറിയിക്കും

ടീം;
ഗോള്‍ കീപ്പര്‍;

അജയ് (വയനാട്)
മുഹമ്മദ് അസര്‍ (മലപ്പുറം)
പ്രതീഷ് ( കാസര്‍ഗോഡ് )
കണ്ണന്‍ രാജു ( കോട്ടയം )

ഡിഫന്‍സ്;

മുഹമ്മദ് ഇനാസ് റഹ്മാന്‍ ( കോട്ടയം )
ലിജോ ( തിരുവനന്തപുരം )
ഫ്രാന്‍സിസ് ( തിരുവനന്തപുരം )
വരുണ്‍ ദാസ് ( കാസര്‍ഗോഡ് )
അജാസ് എസ് സജീവ് ( കോട്ടയം )
കബീര്‍ ടി എസ് ( തൃശ്ശൂര്‍ )
അഫ്സര്‍ കെ പി ( കണ്ണൂര്‍ )
സഫ്യാന്‍ ( മലപ്പുറം )

മിഡ്ഫീല്‍ഡര്‍
സീസന്‍ ( തിരുവനന്തപുരം )
ജിപ്സണ്‍ ( തിരുവനന്തപുരം )
മുഹമ്മദ് സലാ ( മലപ്പുറം )
എമില്‍ ബെന്നി (വയനാട്)
നിജോ (തിരുവനന്തപുരം)
സാം തിയാന്‍ മാങ് (കോഴിക്കോട്)
ബിബിന്‍ അജയന്‍ (എറണാകുളം)
അഭിഷേക് വി (പാലക്കാട്)
ഗിഫ്റ്റി ഗ്രാഷ്യസ് (കോട്ടയം)

ഫോര്‍വേഡ്

മുഹമ്മദ് പറക്കോട്ടില്‍ (പാലക്കാട്)
ശ്രീകുട്ടന്‍ (തൃശൂര്‍)
മുഹമ്മദ് അസ്ഹറുദ്ദീന്‍ (കൊല്ലം)
രാജു എം (പാലക്കാട്)
രാഹുല്‍ (തിരുവനന്തപുരം)
വിഗ്നേഷ് (തിരുവനന്തപുരം)
അജി കുമാര്‍ (പത്തനംതിട്ട)
സൗരവ് ടി പി (കാസര്‍ഗോഡ്)
അക്ബര്‍ സിദ്ദീഖ് (മലപ്പുറം)
വിഷ്ണു പി വി (കാസര്‍ഗോഡ്)
റോഷന്‍ വി (തൃശ്ശൂര്‍)
ആല്‍ഫിന്‍ വാള്‍ട്ടര്‍ (മലപ്പുറം)
ബാബില്‍ സിവെറി (തൃശ്ശൂര്‍)

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

32total visits,2visits today

Enjoy this news portal? Please spread the word :)