Fri. Mar 29th, 2024

താരങ്ങളെയും മോഡലുകളെയും വെച്ച്‌ സെക്‌സ് റാക്കറ്റ്: മോഡല്‍ പിടിയില്‍

By admin Aug 22, 2021 #news
Keralanewz.com

മുംബൈ:ആഡംബര ഹോട്ടലില്‍ സീരിയല്‍ താരങ്ങളെയും മോഡലുകളെയും വെച്ച്‌ സെക്‌സ് റാക്കറ്റ് നടത്തി വന്നിരുന്ന മോഡല്‍ പിടിയില്‍

ജുഹുവിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് 32കാരിയായ മോഡല്‍ അറസ്റ്റിലായത്. നടി അടക്കം രണ്ട് പേരെ രക്ഷപെടുത്തി. സീരിയല്‍ നടിമാര്‍, മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ വെച്ചായിരുന്നു മോഡല്‍ വേശ്യാവൃത്തി നടത്തിവന്നിരുന്നത്.

ക്രൈംബ്രാഞ്ച് അധികൃതര്‍ ആണ് മോഡലിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ എത്തിയത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ആക്‌ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു

Facebook Comments Box

By admin

Related Post