എം ഐ ഷാനവാസ് എംപി അന്തരിച്ചു,ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ല്‍

Please follow and like us:
190k

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു.ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും. ഇ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ല്‍ ന​ട​ത്തും. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൂടിയായിരുന്നു.

അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി. 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1987ലും 1991ലും വടക്കേക്കരയിലും 1996 ല്‍ പട്ടാമ്ബിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ.റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്‍റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്‍റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്കാണ് ഷാനവാസ് വിജയം ആവര്‍ത്തിച്ചത്.

ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്ന.

മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

9total visits,2visits today

Enjoy this news portal? Please spread the word :)