മോഡിസര്‍ക്കാര്‍ കറന്‍സി പിന്‍വലിക്കല്‍ പദ്ധതി നടപ്പാക്കിയ രീതി ചരിത്രപരമായ പിടിപ്പുകേടാണെന്നും യഥാര്‍ഥത്തില്‍ സാധാരണജനങ്ങളെ സംഘടിതമായി കവര്‍ച്ച ചെയ്യുന്നതിനും നിയമാനുസൃതമായി കൊള്ളയടിക്കുന്നതിനും തുല്യമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

Please follow and like us:
190k

ന്യൂഡല്‍ഹി: മോഡിസര്‍ക്കാര്‍ കറന്‍സി പിന്‍വലിക്കല്‍ പദ്ധതി നടപ്പാക്കിയ രീതി ചരിത്രപരമായ പിടിപ്പുകേടാണെന്നും യഥാര്‍ഥത്തില്‍ സാധാരണജനങ്ങളെ സംഘടിതമായി കവര്‍ച്ച ചെയ്യുന്നതിനും നിയമാനുസൃതമായി കൊള്ളയടിക്കുന്നതിനും തുല്യമാണെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യസഭയില്‍ വ്യാഴാഴ്ച നോട്ടുപിന്‍വലിക്കല്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ സിങ് ആഞ്ഞടിച്ചത്. നോട്ടുപിന്‍വലിക്കല്‍ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ജിഡിപി വളര്‍ച്ച കുറഞ്ഞത് രണ്ട് ശതമാനം ഇടിയും. ദുരിതം അകറ്റാന്‍ എത്രയുംവേഗം സര്‍ക്കാര്‍ പ്രായോഗികമാര്‍ഗങ്ങള്‍ കണ്ടെത്തണം- മന്‍മോഹന്‍ ആവശ്യപ്പെട്ടു.

കറന്‍സി പിന്‍വലിക്കലിനെതുടര്‍ന്ന് ഉയര്‍ന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്ന് പറഞ്ഞാണ് മന്‍മോഹന്‍ തുടങ്ങിയത്. കള്ളപ്പണവും കള്ളനോട്ടും തടയല്‍, ഭീകരസംഘടനകളുടെ സാമ്പത്തികസ്രോതസ്സ് അടയ്ക്കല്‍ തുടങ്ങി പ്രധാനമന്ത്രി അവകാശപ്പെടുന്ന ലക്ഷ്യങ്ങളോട് വിയോജിക്കുന്നില്ല. കറന്‍സി പിന്‍വലിക്കല്‍ നടപ്പാക്കുന്നതില്‍ ചരിത്രപരമായ പിടിപ്പുകേടുകള്‍ സംഭവിച്ചു. ഇക്കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഇല്ല. ഹ്രസ്വകാലത്തേക്ക് ദുരിതമുണ്ടാകുമെങ്കിലും ദീര്‍ഘകാല പ്രയോജനമുണ്ടെന്ന് വാദിക്കുന്നവരോട് ജോണ്‍ കെയ്ന്‍സ് പറഞ്ഞതാണ് ഓര്‍മിപ്പിക്കാനുള്ളത്. ദീര്‍ഘനാളാകുമ്പോള്‍ നമ്മളെല്ലാവരും മരിച്ചിരിക്കും. പ്രധാനമന്ത്രി പെട്ടെന്നെടുത്ത തീരുമാനത്തെതുടര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. എന്താകും ഇതിന്റെ അന്തിമഫലമെന്ന് നമുക്കാര്‍ക്കും അറിയില്ലെന്ന് എല്ലാ ഉത്തരവാദിത്തത്തോടെയും പറയുന്നു. 50 ദിവസം കാക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. അതൊരു ചെറിയ കാലയളവാണ്. ദരിദ്രര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും 50 ദിവസത്തെ ദുരിതംപോലും ദുരന്തസമാനമായ പ്രത്യാഘാതം സൃഷ്ടിക്കും. അതുകൊണ്ടാണ് 60-65 പേര്‍ക്ക്, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മാത്രമല്ല, ബാങ്കിങ് സംവിധാനത്തിലും കറന്‍സി സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാകുകയോ ദുര്‍ബലപ്പെടുകയോ ചെയ്യും. പണം ബാങ്കിലിടുകയും അത് പിന്‍വലിക്കാന്‍ അനുവദിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും രാജ്യം ലോകത്തുണ്ടോയെന്ന് പ്രധാനമന്ത്രിയില്‍നിന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ജനങ്ങളുടെ ഗുണത്തിനെന്ന പേരില്‍ നടപ്പാക്കിയ ഈ നടപടിയെ വിമര്‍ശിക്കാന്‍ ഈയൊരൊറ്റ കാരണം മതി.

ജനങ്ങളെ ദുരിതത്തിലാഴ്ത്താതെ ഈ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തില്‍ ക്രിയാത്മകനിര്‍ദേശവുമായി പ്രധാനമന്ത്രി മുന്നോട്ടുവരണം. ആളുകള്‍ക്ക് എങ്ങനെ പണം പിന്‍വലിക്കാമെന്നത് സംബന്ധിച്ച് എല്ലാ ദിവസവും ബാങ്കിങ് സംവിധാനം പുതിയ ചട്ടങ്ങളുമായി വരുന്നത് ആശാസ്യമല്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)