​ഇഞ്ചു​റി ടൈ​മി​ല്‍ ര​ണ്ടു ഗോ​ള്‍, തോ​ല്‍​വികേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ; ജ​യി​ക്കാ​ന്‍ മ​ന​സി​ല്ലാ​തെ ബ്ലാ​സ്റ്റേ​ഴ്സ്

Please follow and like us:
190k

ഗോ​ഹ​ട്ടി: ഇ​ഞ്ചു​റി ടൈ​മി​ലേ​റ്റ ക​ന​ത്ത ഇ​ഞ്ചു​റി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​വി. തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലും വി​ജ​യം തൊ​ടാ​നാ​വാ​തെ ഗോ​ഹ​ട്ടി​യി​ലെ ഇ​ന്ദ​രാ​ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ല്‍​നി​ന്നും മ​ഞ്ഞ​പ്പ​ട ത​ല​കു​നി​ച്ച്‌ മ​ട​ങ്ങി.

മു​ഴു​വ​ന്‍ സ​മ​യം ഒ​രു ഗോ​ളി​നു മു​ന്നി​ല്‍​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം. നാ​യ​ക​ന്‍ സ​ന്ദേ​ശ് ജി​ങ്ക​ന്‍ വ​രു​ത്തി​യ പി​ഴ​വി​ല്‍​നി​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പ​ത​നം. 73 ാം മി​നി​റ്റി​ല്‍ മ​റ്റേ​ജ് പൊ​പ്ലാ​ടി​ക്കി​ന്‍റെ ഗോ​ളി​ല്‍ വി​ജ​യം ഉ​റ​പ്പി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ആ​റു മി​നി​റ്റ് ഇ​ഞ്ചു​റി ടൈ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ജീ​വ​നെ​ടു​ത്ത​ത്. ഒ​ഗ്ബ​ച്ചെ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ​യും യു​വാ​ന്‍ മാ​സി​യ ക്ലോ​സ് റേ​ഞ്ചി​ലൂ​ടെ​യും കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യം ത​ക​ര്‍​ത്തു.

ഗോ​ള്‍ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ല്‍ കേ​ര​ള​ത്തെ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് നോ​ര്‍​ത്ത് ഈ​സ്റ്റ് സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ടു​ത്തി​ട്ടും അ​വ​ര്‍​ക്ക് ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ കേ​ര​ളം കൂ​ട​ത​ല്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ച​തോ‌​ടെ ക​ളി​ക്കു ചൂ​ടു​പി​ടി​ച്ചു. സൂ​പ്പ​ര്‍ സ​ബാ​യി ക​ള​ത്തി​ലെ​ത്തി​യ മ​ല​യാ​ളി താ​രം സ​ക്കീ​ര്‍ മു​ണ്ട​പ്പാ​റ കേ​ര​ളം കാ​ത്തി​രു​ന്ന ഗോ​ള്‍ കൊ​ണ്ടു​വ​ന്നു. സ​ക്കീ​റി​ന്‍റെ കോ​ര്‍​ണ​റി​ല്‍ മ​നോ​ഹ​ര​മാ​യി ത​ല​വ​ച്ച പൊ​പ്ലാ​ടി​ക്ക് കേ​ര​ള​ത്തെ മു​ന്നി​ലെ​ത്തി​ച്ചു.

ഗോ​ള്‍ വീ​ണ​തോ​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് ഇ​ര​ച്ചു​ക​യ​റി. എ​ന്നാ​ല്‍ ഒ​റ്റ ഗോ​ളി​ല്‍ തൂ​ങ്ങി മൂ​ന്നു​പോ​യി​ന്‍റി​നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നീ​ക്കം. അ​വ​സാ​ന നി​മി​ഷം​വ​രെ അ​ണു​വി​ട​വി​ടാ​തെ ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധം കോ​ട്ട​കാ​ത്തു. നാ​യ​ക​ന്‍ ജി​ങ്കാ​ന്‍ മു​ന്നി​ല്‍​നി​ന്നു ന​യി​ച്ചു. എ​ന്നി​ട്ടും ഇ​ഞ്ചു​റി ടൈ​മി​ല്‍ പ്ര​തി​രോ​ധം പാ​ളി. കേ​ര​ളം കൊ​മ്ബും​കു​ത്തി വീ​ണു. ബോ​ക്സി​ല്‍ യു​വാ​ന്‍ മാ​സി​യ​യെ ജി​ങ്കാ​ന്‍ പി​ന്നി​ല്‍​നി​ന്നു വീ​ഴ്ത്തി. റ​ഫ​റി​യു​ടെ വി​സി​ല്‍ കേ​ര​ള​ത്തി​നെ​തി​രാ​യി മു​ഴ​ങ്ങി. കൈ​ക​ള്‍ പെ​നാ​ല്‍​റ്റി സ്പോ​ട്ടി​ലേ​ക്കു നീ​ണ്ടു. കി​ക്കെ​ടു​ക്കാ​ന്‍ എ​ത്തി​യ ഒ​ഗ്ബ​ച്ചെ​യ്ക്കു പി​ഴ​ച്ചി​ല്ല. ഗോ​ളി ധീ​ര​ജ് സിം​ഗി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യു​ടെ ഇ​ട​ത്തേ മൂ​ല​യി​ല്‍ പ​ന്ത് ഇ​ടി​ച്ചി​റ​ങ്ങി.

എ​ന്നാ​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​ത​നം പൂ​ര്‍​ത്തി​യാ​വാ​നി​രി​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ര​ണ്ടു മി​നി​റ്റു​ക​ള്‍​ക്കു കേ​ര​ള ബോ​ക്സി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് മു​ന്നേ​റ്റം. ബോ​ര്‍​ഗ​സി​ന്‍റെ പാ​സ് വ​ല​ത്തേ മൂ​ല​യി​ല്‍ ഒ​ഴി​ഞ്ഞു​നി​ന്ന മാ​സി​യ​യി​ലേ​ക്ക്. മാ​സി​യ​യു​ടെ ക്ലോ​സ് റേ​ഞ്ച് ബു​ള്ള​റ്റ് ഷോ​ട്ട് ധീ​ര​ജി​നെ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ല്‍ വെ​ള്ളി​ടി‌​യാ​യി പ​ന്ത് നെ​റ്റി​ല്‍ തു​ള​ച്ചു​ക​യ​റി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

59total visits,1visits today

Enjoy this news portal? Please spread the word :)