ജില്ലാ ആയുർവേദ ആശുപത്രിയിൽ വെള്ളമില്ല – രോഗികൾ ദുരിതത്തിൽ,യൂത്ത് ലീഗ് ഉപരോധo

Please follow and like us:
190k

തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ലാതെ രോഗികൾ ദുരിതത്തിൽ. ദേശീയ തലത്തിൽ പോലും പ്രശസ്തമായ തും ,ചികിത്സാ സംവിധാനങ്ങളും ഉള്ള ആശുപത്രിയിൽ പ്രാഥമിക ആവശ്യത്തിനും, ചികിത്സയുടെ ഭാഗമായി കുഴമ്പ് തേച്ചതിനു ശേഷം കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി മൂന്നും നാലും ദിവസങ്ങളോളം വെള്ളം ലഭിക്കാതെ രോഗികളും, കൂട്ടിരുപ്പുകാരും വളരയേറെ ബുദ്ധിമുട്ടിലാണ്.

    രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് നേതാക്കൾ സുപ്രണ്ട്മായി സംസാരിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ പിഴവ്മൂലമാണന്നും, ജില്ലാപഞ്ചായത്തിനോട് വർഷങ്ങളായി ആവശ്യം ഉന്നയിച്ചിട്ടും നിസംഗ നിലപാട് ആണ് സ്വീകരിക്കുന്നതെന്നും, ആഴ്ചയിൽ രണ്ട് മൂന്ന് ദിവസം ഇങ്ങനെ സംഭവിക്കാറുണ്ടെന്നും അദ്ധേഹം പറഞ്ഞു. രോഗികളുമായി നേതാക്കൾ സംസാരിച്ചപ്പോൾ രാവിലെ 7 മണിക്ക് കുഴമ്പ് തേച്ച് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം കുളിക്കേണ്ട രോഗികൾക്ക് വൈകിട്ടായാലും കുളിക്കാൻ കഴിയാത്ത സാഹചര്യമാണന്നും, എനിമ ചെയ്ത രോഗികൾക്ക് ശുചി മുറിയിൽ പോലും വെള്ളമില്ലന്നും, രോഗികളുടെ കൂട്ടിരിപ്പുകാർ പുറത്തു പോയി വെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. സൂപ്രണ്ട് മായി സംസാരിച്ച നേതാക്കൾ രോഗികൾക്ക് വെള്ളം ലഭിക്കാതെ ആശുപത്രി വിടില്ലന്ന് നിലപാടെടുത്തു.

എച്ച് എം സി യുടെ ഫണ്ട് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം എത്തിക്കാമെന്ന ഉറപ്പിനു ശേഷം യൂത്ത് ലീഗ് ജില്ലാ നേതാക്കൾ തന്നെ മുൻകൈയെടുത്ത് ഒരു ടാങ്കർ വെള്ളം എത്തിച്ചതിനു ശേഷമാണ് ആശുപത്രിയിൽ നിന്നും പിരിഞ്ഞത്. സംസ്ഥാനത്തിനു പുറത്തു നിന്നു പോലും നൂറു കണക്കിന് രോഗികൾ ചികിത്സയുമായി വരുന്ന ആശുപത്രിയിൽ സ്ഥിരം സംവിധാനം ഒരുക്കാത്ത പക്ഷം ശക്തമായ സമര പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റ്റി കെ നവാസ് പറഞ്ഞു.

ഉപരോധസമരത്തിന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി എച്ച് സുധീർ, പി എം നിസാമുദ്ദീൻ, ഇ എ എം അമീൻ, അൻഷാദ് കുറ്റിയാനി, എ എം നജീബ് നേതാക്കളായ പി ഇ നൗഷാദ്, പി എ നജീബ് എന്നിവർ പങ്കെടുത്തു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)