കോഹ്‍ലിയ്ക്ക് മുന്നില്‍ ഞങ്ങളെല്ലാം സ്കൂള്‍ കുട്ടികള്‍

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗിനു മുന്നില്‍ ഇതുവരെ ക്രിക്കറ്റ് ലോകം കണ്ട ബാറ്റ്സ്മാന്മാരെല്ലാം സ്കൂള്‍ കുട്ടികളെന്ന് പറഞ്ഞ് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് കെവിന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ 25ാം ടെസ്റ്റ് ശതകവും ഓസ്ട്രേലിയയില്‍ നേടുന്ന ആറാം ശതകവും നേടിയ കോഹ്‍ലി ഇ വര്‍ഷം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ശതകം നേടിയിരുന്നു.

ആര്‍സിബിയില്‍ കോഹ്‍ലിയ്ക്കൊപ്പം കളിച്ചിട്ടുള്ള മുന്‍ ഇംഗ്ലണ്ട് താരം ഈ കാലഘട്ടത്തിലെ മികച്ച താരമെന്നാണ് വിളിച്ചത്. തങ്ങളില്‍ ഓരോരുത്തരെയും വെറും സ്കൂള്‍ കുട്ടികളുടെ നിലവാരത്തിലുള്ളവരാണെന്ന് തിരിച്ചറിവാണ് കോഹ്‍ലി ഓരോ ഇന്നിംഗ്സിനു ശേഷം നല്‍കുന്നതെന്നാണ് കെവിന്‍ അഭിപ്രായപ്പെട്ടത്.

2014ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്കായി നാല് ശതകങ്ങളാണ് വിരാട് കോഹ്‍ലി നേടിയത്. ഇത്തവണയും അത്തരത്തിലൊരു പ്രകടനം ഇന്ത്യന്‍ നായകന്‍ പുറത്തെടുക്കുമെന്ന സൂചനകളാണ് പെര്‍ത്തില്‍ കാണുവാന്‍ സാധിച്ചത്. അഡിലെയ്ഡില്‍ കോഹ്‍ലിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും പെര്‍ത്തില്‍ അതിനു ടീമിനു സാധിച്ചിട്ടില്ല.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares