ഛമ്മ ഛമ്മയുടെ റിമേക്കിന് രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Please follow and like us:
190k

ഊര്‍മ്മിള തകര്‍ത്ത് നൃത്തം ചെയ്ത ഛമ്മ ഛമ്മ എന്ന ഗാനം റീമേക്ക് ചെയ്ത് നശിപ്പിച്ചെന്ന് സോഷ്യല്‍മീഡിയ. ശരീരം പ്രദര്‍ശിപ്പിക്കാനും അശ്ലീലം കുത്തി നിറയ്ക്കാനുമാണ് ആ ഗാനം ഉപയോഗിച്ചതെന്ന് പ്രേക്ഷകര്‍ കുറ്റപ്പെടുത്തുന്നു.

20 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ചൈനഗേറ്റിലാണ് ഛമ്മ ഛമ്മ ഉണ്ടായിരുന്നത്. ഇന്നും സിനിമപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ഈ ഗാനത്തില്‍ ഊര്‍മ്മിളയുടെ നൃത്തം അതിപ്രധാനമാണ് . അല്‍ക യഞ്ജിക്, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് പഴയ ഛമ്മ ഛമ്മ ആലപിച്ചിരിക്കുന്നത്.

അര്‍ഷാദ് വാസിയുടെ പുതിയ സിനിമയായ ഫ്രോഡ് സയ്യാനിയിലാണ് ഛമ്മയുടെ റീമേക്ക് ഉപയോഗിച്ചിരിക്കുന്നത്. 17 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയെങ്കിലും വലിയ വിമര്‍ശനങ്ങളാണ് ഈ ഗാനം നേരിടുന്നത്. നേഹ കക്കാര്‍ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്. തനിഷ്‌ക് ഭാഗ്ജിയുടെ സംഗീതം. സൗരവ് ശ്രീവാസ്തവയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 18ന് ചിത്രം തീയേറ്ററുകളിലെത്തും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

48total visits,1visits today

Enjoy this news portal? Please spread the word :)