ദിലീപിൽ കുറ്റം ചാർത്തി ഒടിയൻ വിജയിപ്പിക്കാൻ സംവിധായകൻ. പ്രാഥമിക ബുക്കിങ് കഴിഞ്ഞു.. ഇപ്പോൾ ആളൊഴിഞ്ഞു തീയേറ്ററുകൾ

കൊച്ചി. – റിലീസ് ചെയ്യും മുന്നേ തന്നെ 100 കോടി ക്ലബ്ബിൽ എത്തി എന്നതായിരുന്നു മലയാളം സിനിമ കണ്ട ഏറ്റവും വലിയ തള്ളൽ. ഈ തള്ളൽ ആവട്ടെ മറ്റാരിൽ നിന്നുമല്ല ശ്രീകുമാർ മേനോൻ എന്ന ബ്രാൻഡ് എക്സ്പേർട്ട് ഇൽ നിന്നും ആയിരുന്നു. ബോളിവുഡ് അടക്കം ഈ തള്ള് കേട്ടു ഞെട്ടി .രജനികാന്തിനോ  ,  കമലാഹാസനോ,  സഞ്ജയ്‌ ദത്തിനോ , ഷാരുഖ് ഖാൻ പടങ്ങൾക്കോ ഇല്ലാത്ത എന്ത് ടെക്‌നിക് ആണ് ഇതിൽ എന്ന് അവർ പഠനത്തിൽ ആയിരുന്നു.  കേരളം എന്ന ചെറിയ സംസ്ഥാനത്തു നിന്ന് , 100 കോടി റിലീസിന് മുന്നേ ലഭിച്ചു എന്നായിരുന്നു പ്രധാന തള്ളൽ.  പരസ്യ നിർമ്മാതാവിന്റെ ബ്രാൻഡിംഗ് മികവ് അയാൾ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുന്നതിൽ വിജയിച്ചു .

എന്നാൽ ആദ്യ ഷോക്ക് തന്നെ ആവറേജിൽ താഴെ നിലവാരം ഉള്ള ചിത്രം പൊളിഞ്ഞിരുന്നു.  അതായത് കഴിഞ്ഞ ദിവസം ചാനലിൽ വന്ന നീരാളി എന്ന ചിത്രത്തിന്റെ നിലവാരം പോലുമില്ല . പ്രാഥമിക റിവ്യൂ 2 ആയിരുന്നു. എങ്കിലും ആവറേജ് റിവ്യൂ 2.75 ആണ്.  അതിൽ നിന്ന് തന്നെ മനസിലാക്കാം സിനിമയുടെ പിഴവുകൾ . അതായത് ഷൈൻ ടോം ചാക്കോയുടെ പടങ്ങൾക്ക് പോലും 2 കിട്ടാറുണ്ട് എന്നതാണ് . സംവിധായകന്റെ പിഴവാണ് എന്നതിൽ സംശയം ഇല്ല .കൂടാതെ അനാവശ്യമായി മോഹൻലാലിനെ ക്കാളും മഞ്ജു വാരിയർ എന്ന നായികക്ക് ചിലേടത്തെങ്കിലും അനാവശ്യ ഹൈപ്പ് നൽകിയത് പടം ഇഴഞ്ഞു നീങ്ങാൻ കാരണം ആയി .

എന്തായാലും മോഹൻലാൽ ഫാൻസ്‌ തന്നെ തെറി അഭിഷേകം നടത്തിയപ്പോൾ പിന്നെ പിടിച്ചു നിക്കാൻ ബദ്ധ ശത്രു ആയ ദിലീപിനെ അങ്ങ് കക്ഷി ആക്കി . ദിലീപ് ആണ് തന്നോടുള്ള ശത്രുത കൊണ്ട് പടം നശിപ്പിക്കുന്നത് എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം.  പടം നെഗറ്റീവ് ആയപ്പോൾ ഏറ്റവും എളുപ്പമുള്ള മാർഗവും തേടി.  മഞ്ജു വാരിയർ പ്രതികരിക്കണം  .മഞ്ജു വിനെ ഡെവലപ്പ് ചെയ്ത് രണ്ടാമത് ഒരു ബ്രാൻഡ് നെയിം ഉണ്ടാക്കിയത് തന്റെ മികവാണ് . എന്നിങ്ങനെ പോയി മറ്റു തള്ളലുകൾ .മഞ്ജു വാരിയർ ദിലീപിനെതിരെ പ്രതികരിക്കാൻ തയാറായതും ഇല്ല .

എന്തായാലും ചില ദിലീപ് വിരോധികളുടെ കൂടെ ശ്രമ ഫലം ആയി ഇപ്പൊ 60 കോടിയിൽ പടം എത്തി ഒരു മുട്ട പപ്സ് എടുക്കട്ടെ എന്നാണ് അണിയറക്കാര് . അപ്പോൾ കണക്കിൽ പറഞ്ഞ റിലീസിംഗ് ഇന് മുന്നേ ഉള്ള 100 കോടി കാണാനും ഇല്ല .എന്തായാലും മോഹൻലാലിനെ വെച്ചു പടം എടുത്തിട്ട് മറ്റൊരു നടന്റെ ബ്രാൻഡ് നെയിം ഉപയോഗിക്കേണ്ട ഗതികേട് പറയാതിരിക്കാൻ വയ്യ.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares