ഒടിയന്‍ ഒരു മികച്ച ചിത്രം -മന്ത്രി ജി. സുധാകരന്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമയ്‌ക്കെതിരേ ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വാദം. അതേസമയം റിലീസിന് മുന്‍പ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷ നല്‍കിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി തീര്‍ന്നതെന്നാണ് മറുവാദം. എന്തായാലും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സെലിബ്രിറ്റികടക്കം ഒട്ടനവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ വലിയ ചര്‍ച്ചയാവുകയാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എഴുതിയ നിരൂപണം.

ഫെയ്‌സ്ബുക്കിലാണ് ജി. സുധാകരന്‍ ഒടിയനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. വ്യത്യസ്തമായ കഥയെ മേനോന്‍ അതിമനോഹരമായി സംവിധാനം ചെയ്തിരുക്കുന്നുവെന്നും , അഭിനയമികവും സ്വാഭാവികശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രമാണെന്നും സുധാകരന്‍ അഭിപ്രായപ്പെടുന്നു .

.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares