പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി; പിന്നീടാണ് ചതി മനസിലാക്കിയത്

Please follow and like us:
190k

കോഴിക്കോട്: പ്രണയത്തിന് വേണ്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ പങ്കാളി വഞ്ചിച്ചുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് പേരാമ്ബ്ര സ്വദേശിയായ അര്‍ച്ചനാ രാജ(23).

ബിസിനസ് മീറ്റിനിടെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു ഇരുവരും. ഒരുമിച്ച്‌ ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ലിംഗമാറ്റ ശസ്ത്രക്രീയയെന്ന് ദീപു ആര്‍ ദര്‍ശന്‍ എന്ന് പേര് മാറ്റിയ അര്‍ച്ചന പറഞ്ഞു. ശസ്ത്രക്രീയ കഴിഞ്ഞ് എത്തിയപ്പോള്‍ പങ്കാളി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

കുടുംബത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ പിന്മാറ്റം എന്ന് അറിയുന്നതിന് വേണ്ടി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലും യുവതി തന്നെ തള്ളിപ്പറഞ്ഞു. ഇനി വഞ്ചനാക്കുറ്റത്തിന് കേസ് കൊടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ദീപു പറയുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)