മെല്‍ബണ്‍ ടെസ്റ്റ്: മാന് ഓഫ് ദി മാച്ച്‌ അവാര്‍ഡ് ബുംറക്ക്

ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മാന് ഓഫ് ദി മാച്ച്‌ അവാര്‍ഡ് ബുംറക്ക്. ഒന്നാമിന്നിങ്‌സില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ 151 റണ്‍സിന് തകര്‍ത്ത്‌ ഇന്ത്യയുടെ ജസ്പ്രീത് ബുംറ. രണ്ട് ഇന്നിങ്ങ്സുകളിലുമായി ബുംറ 9 വിക്കറ്റ് ഇതുവരെ നേടി. ആദ്യ ഇന്നിങ്സില്‍ 15.5 ഓവറില്‍ 33 റണ്‍സ് വഴങ്ങി ആറു പേരെയാണ് ബുംറ പുറത്താക്കിയത്. ബുംറയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. രണ്ടാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റ് കൂടി നേടിയിരിക്കുകയാണ് ബുംറ. രണ്ടാം ഇന്നിങ്സില്‍ 19 ഓവര്‍ എറിഞ്ഞ ബുംറ 53 റണ്‍സ് വഴങ്ങി 3 വിക്കെറ്റ് നേടി

ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോഡും ഇതോടെ ബുംറയുടെ പേരിലായി

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares