ടോസ് വൈകും, വിജയ് ശങ്കറിനു അരങ്ങേറ്റം

മെല്‍ബേണില്‍ ചെറുതായി മഴ പെയ്യുന്നതിനാല്‍ നിര്‍ണ്ണായകമായ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കും. പരമ്ബരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. ടോസ് വൈകിയാലും ഇനി മഴ ബുദ്ധിമുട്ടിക്കുന്നില്ലെങ്കില്‍ മത്സരം കൃത്യ സമയത്ത് തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ചരിത്രം കുറിച്ച ടെസ്റ്റ് പരമ്ബര വിജയത്തിനു പിന്നാലെ ഏകദിനത്തിലും വിജയത്തോടെ ഓസ്ട്രേലിയന്‍ പരമ്ബര അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാവും ഇന്ത്യയെങ്കില്‍ അഭിമാനം കാത്ത് രക്ഷിക്കുവാന്‍ അനിവാര്യമായ വിജയം പിടിച്ചെടുക്കാനാവും മെല്‍ബേണില്‍ ഓസ്ട്രേലിയ ഇറങ്ങുക.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares