നൂറല്ല അരലക്ഷം തരും; ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

Please follow and like us:
190k

ബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് 100 അല്ല 51,000 രൂപയാണ് സംഭാവന നല്‍കിയത്.

അതേസമയം ‘ശതം സമര്‍പ്പയാമി’ ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ വക 51,000 രൂപ. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിന്റെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

37total visits,1visits today

Enjoy this news portal? Please spread the word :)