ക്യാന്‍സര്‍ ദിനത്തില്‍ അനുഭവം തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം പറഞ്ഞ് മമ്ത മോഹന്‍ദാസ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് നടി അനുഭവങ്ങള്‍ പങ്കുവെച്ചത്. തന്റെ പത്തുവര്‍ഷ ചാലഞ്ച് ഈ ദിനത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് 2009ല്‍ ചികിത്സ തുടങ്ങിയപ്പോളുള്ള ഫോട്ടോയും ഏറ്റവും പുതിയ ഫോട്ടോയും പങ്കുവെച്ചുകൊണ്ട് മമ്ത എഴുതി.

2009-ാണ് എന്റെ എല്ലാ കാര്യങ്ങളെയും മാറ്റിമറിച്ചത്, ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പദ്ധതികളെയും അട്ടിമറിച്ചത്. 2019ല്‍ ഇരുന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ കഴിഞ്ഞ 10 വര്‍ഷം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തളരാതെ പൊരുതുകയും ദൃഢമായി നിന്ന് രോഗമുക്തി നേടാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ പിടിച്ചു നില്‍ക്കാനാകുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എനിക്ക് അപ്രകാരം നില്‍ക്കാനായെങ്കില്‍ അതിനു പിന്നില്‍ ചിലയാളുകളുണ്ട്.

എന്റെ എല്ലാ നന്ദിയും അമ്മയ്ക്കും അച്ഛനും സഹോദര സ്നേഹം എന്താണെന്ന് കാട്ടിത്തന്ന എന്റെ കസിന്‍സിനുമാണ്. പിന്നെ, എന്നെ എപ്പോഴും വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്ത് എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും സുഖമായെന്ന വിധത്തില്‍ ഞാന്‍ അഭിനയിക്കുകയാണോ എന്ന് ചോദിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ക്ക്, എനിക്ക് അവസരങ്ങള്‍ തന്നുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ വെല്ലുവിളിച്ചുകൊണ്ടിരുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്ക്, എന്താണ് ശരി എന്താണ് തെറ്റ് എന്ന് തിരിച്ചറിയുന്നതിന് അവസരങ്ങള്‍ തന്നുകൊണ്ടിരുന്ന ലോകത്തിന് എന്ന് ഫെയിസ്ബുക്കില്‍ മമ്ത കുറിക്കുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares