കാർഷികകടങ്ങൾ എഴുതിതള്ളണമെന്ന് കെ.എം മാണി

Please follow and like us:
190k

 

കോട്ടയം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട – നാമമാത്ര കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി.

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ നിന്നും കർഷകർക്ക് നൽകുന്ന സഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഹെക്ടറിൽ താഴെ മാത്രം കൃഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലെത്തുന്ന പദ്ധതി സ്വാഗതാർമാണെങ്കിലും തുക വർദ്ധിപ്പിക്കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു.

കർഷക ആത്മഹത്യകൾ വർധിക്കുന്ന കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കർഷകരുടെ കാർഷിക കടങ്ങൾ എഴുതിതള്ളുന്നതാണ് ഉത്തമമെന്ന് കെ.എം മാണി പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)