ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: അന്വേഷണത്തില്‍ വീഴ്ച, മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും

Please follow and like us:
190k

കൊല്ലം: കൊല്ലത്തെ ഐടിഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച്‌ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പങ്കില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടും. അതേസമയം മരിച്ച രഞ്ജിത്തിന് മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിടിയിലായ പ്രതി വിനീതിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മര്‍ദ്ദനമേറ്റ പെബ്രുവരി പതിനാലിന് തന്നെ രഞ്ജിത്തിന്‍റെ രക്ഷിതാക്കള്‍ സരസന്‍ പിള്ളക്ക് എതിരെ ചവറതെക്കുംഭാഗം പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രഞ്ജിത്തിന്‍റെ മരണ ശേഷം നല്‍കിയ മോഴിയിലും സരസന്‍പിള്ളയുടെ പേര് നല്‍കിയിട്ടുണ്ട്. അയല്‍വാസികളും സരസന്‍ പിള്ളക്ക് എതിരെയാണ് മോഴി നല്‍കിയിട്ടുള്ളത്. സരസന്‍ പിള്ളക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രഞ്ജിത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. അന്വേഷണം ചവറ പൊലീസ് അട്ടിമറിക്കുകയാണെന്ന് രഞ്ജിത്തിന്‍റെ മാതാപിതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം ര‌‍ജ്ഞിത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മര്‍ദ്ദനമല്ല മരണകാരണമെന്നും പ്രതി വിനീതിന്‍റെ അച്ഛന്‍ വിജയന്‍പിള്ള വ്യക്തമാക്കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)