സിറോ മലബാർ സഭയുടെ പരാതിയിന്മേൽ ഫാ. പോൾ തേലക്കാട്ടിനെതിരെ കേസെടുത്തു.

കൊച്ചി: സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽനിന്ന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാടിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്ത് എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തു. സഭാധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ നിർമ്മിച്ചതിനാണ് കേസ്.

ഈ വര്ഷം ജനുവരി 7 -ആം തിയ്യതി കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്ത് മെത്രാൻ സിനഡ് ആരംഭിച്ചപ്പോഴാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. സിനഡ് നടക്കുന്ന സ്ഥലത്തേക്ക് കർദിനാൾ ആലഞ്ചേരി നഗരത്തിലെ പ്രമുഖ വ്യവസായിക്ക് കോടികൾ മറിച്ച് നൽകിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് കർദിനാളിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പ്രമുഖ ബാങ്കിന്റെ രേഖകൾ കാണിച്ച് സിനഡിനെ സമ്മർദ്ദത്തിലാക്കി കർദിനാളിനെ രാജിവപ്പിക്കുകയായിരുന്നു ലക്‌ഷ്യം. എന്നാൽ കർദിനാൾ ഈ രേഖയിലെ വിവരങ്ങൾ നിഷേധിച്ചതോടെ സിനഡ് നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് കർദിനാളിനും സിനഡിനും വേണ്ടി സിറോ മലബാർ ഇന്റർനെറ്റ് മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ കേസ് നൽകുകയായിരുന്നു.

കർദിനാൾ ആലഞ്ചേരിക്കെതിരെ നിലപാടെടുത്ത വൈദികരിൽ പ്രമുഖനാണ് ഫാ. തേലക്കാട്ട്. കർദിനാളിന്റെ പുറത്താക്കാൻ സഭയിലെ വിമത സംഘടനകളും വൈദികരും നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് കേസിനാധാരമായ വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇതോടെ കർദിനാളിനെതിരെ പൊതുനിരത്തിലും മാധ്യമങ്ങളിലും പ്രതികരിച്ച വൈദികരുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. രേഖകളുടെ ഉറവിടം അന്വേഷണത്തിൽ ഫാ. തേലക്കാട്ടിന് വെളുപ്പെടുത്തേണ്ടി വരും. എറണാകുളം രൂപതയിലെ മറ്റു പല വൈദികരിലേക്കും അവരുടെ കൂട്ടാളികളായ ചില വിശ്വാസികളിലേക്കും അന്വേഷണം നീളും എന്ന് കരുതുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares