പാറേമാക്കൽ മാർ തോമ്മാക്കത്തനാരുടെ 220-ാം ഓർമ്മപ്പെരുന്നാൾ നാളെ

Please follow and like us:
190k

പാറേമാക്കൽ മാർ തോമ്മാക്കത്തനാരുടെ 220-ാം ഓർമ്മപ്പെരുന്നാൾ നാളെ

ഇന്ത്യൻ ദേശീയതയുടെ പിതാവ് പാറേമാക്കൽ മാർ തോമ്മാക്കത്തനാരുടെ 220-ാം ഓർമ്മപ്പെരുന്നാൾ അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ നാളെ നടക്കും. നാളെ രാവിലെ 6:30 ന് കടനാട് ഫൊറോനാപള്ളിയിൽ പാലാ രൂപത വികാരി ജനറാൾ ബഹുമാനപ്പെട്ട മലേപ്പറമ്പിൽ ഔസേപ്പ് അച്ചൻ്റെ നേതൃത്വത്തിൽ പരിശുദ്ധ കുർബാനയും തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. കടനാട് ഫൊറോന വികാരി ഡോ.കൂട്ടിയാനിയിൽ അഗസ്റ്റിൻ അച്ചൻ, അസിസ്റ്റൻ്റെ വികാരി വട്ടപ്പലം ദേവസ്യാച്ചൻ അച്ചൻ, കോഴിക്കോട്ട് അലക്സ് അച്ചൻ തുടങ്ങിയവർ സഹകാർമികരായിരിക്കും.

1736ൽ കടനാട്ടിൽ ജനിച്ച അദ്ദേഹം 1761ൽ കശ്ശീശ പട്ടം സ്വീകരിച്ചു കടനാട് പള്ളിയിൽ ശുശ്രൂഷ ചെയ്തു വരുമ്പോഴാണ് കരിയാറ്റി ഔസേപ്പ് മൽപ്പാനോടോപ്പം റോമാ യാത്ര നടത്തിയത്. മാർത്തോമ്മ നസ്രാണികളുടെ ആത്മാഭിമാനവും തനിമയും കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു റോമാ യാത്ര. യാത്രയുടെ വിവരണമാണ് ഭാരതത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം ആയ വർത്തമാനപുസ്തകം.രാമപുരത്ത് ആണ് തോമ്മാക്കത്തനാരുടെ കബറിടം സ്ഥിതി ചെയ്യുന്നത്. രാമപുരത്തും പ്രത്യേക അനുസ്മരണ പരിപാടികളും പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

പാറേമാക്കൽ മാർ തോമ്മാക്കത്തനാരുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ…

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)