ത്രി​പു​ര​യി​ലെ ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍

Please follow and like us:
190k



ന്യൂ​ഡ​ല്‍​ഹി: ത്രി​പു​ര​യി​ലെ ബി​ജെ​പി ഉ​പാ​ധ്യ​ക്ഷ​ന്‍ സു​ബ​ല്‍ ഭൗ​മി​ക് കോ​ണ്‍​ഗ്ര​സി​ലേ​ക്ക്. ബി​ജെ​പി ബ​ന്ധം ഉ​പേ​ക്ഷി​ച്ച്‌ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രാ​ന്‍ ഭൗ​മി​ക് തീ​രു​മാ​നി​ച്ചു.

വെ​സ്റ്റ് ത്രി​പു​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് ഭൗ​മി​കി​നെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ത്രി​പു​ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പ്ര​ദ്യോ​ത് കി​ഷോ​ര്‍ മാ​ണി​ക്യ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഭൗ​മി​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നാ​ല്‍ സീ​റ്റ് ന​ല്‍​കാ​മെ​ന്ന് ഭൗ​മി​കി​ന് പ്ര​ദ്യോ​ത് ഉ​റ​പ്പു​ന​ല്‍​കി.

ബി​ജെ​പി​യു​ടെ ത്രി​പു​ര​യി​ലെ പ്ര​ധാ​ന സം​ഘാ​ട​ക​രി​ല്‍ ഒ​രാ​ളാ​ണ് ഭൗ​മി​ക്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ വ​ന്‍ ജ​യ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത് മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു കൂ​ടി​യാ​യ ഭൗ​മി​ക്കാ​യി​രു​ന്നു.

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ര്‍​പും ഗാം​ലി​നും തേ​സ്പൂ​രി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ ആ​ര്‍.​പി. സാം​റ​യും അ​ടു​ത്തി​ടെ ബി​ജെ​പി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. നാ​ലു വ​ര്‍​ഷം മു​ന്പാ​ണ് ഭൗ​മി​ക് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​ത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

7total visits,1visits today

Enjoy this news portal? Please spread the word :)