കനത്ത മഴയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ സ്വന്തം ജീവന്‍ പണയം വെച്ച്‌ രക്ഷപ്പെടുത്തി; യുവ പോലീസ് ഉദ്യോഗസ്ഥന് ഭരണാധികാരിയുടെ അഭിനന്ദനം

Please follow and like us:
190k

റാസല്‍ഖൈമ: കഴിഞ്ഞദിവസം റാസല്‍ഖൈമയില്‍ കനത്ത മഴയില്‍ താഴ്വരയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തെ രക്ഷിച്ച യുവ പോലീസ് ഉദ്യോഗസ്ഥന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ അഭിനന്ദനം .

“സുരക്ഷിതമായ ഒരു സമൂഹം നിലനിര്‍ത്താനും എല്ലാ സാഹചര്യങ്ങളിലും ജനങ്ങളെ സഹായിക്കാനുമുള്ള റാസല്‍ഖൈമ പോലീസിലെ ഓഫീസര്‍മാരുടെ പ്രതിബദ്ധതയില്‍ അഭിമാനിക്കുന്നു. റാസല്‍ഖൈമ പോലീസിലെ സലീം ഹുസൈന്‍ അല്‍ഹുട്ടിക്ക്‌ എല്ലാവിധ അനുമോദനങ്ങളും നേരുന്നു.” റാക് ഭരണാധികാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ ആഴ്ച യുഎഇയില്‍ ഉണ്ടായ കനത്ത മഴയുടെ ദുരിതം റാസല്‍ഖൈമയിലും അനുഭവപ്പെട്ടിരുന്നു. കനത്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും കാറില്‍ അകപ്പെട്ട ഒരു കുടുംബത്തെ കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ വളരെ ബുദ്ധിമുട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ച വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നു. ഇതുവഴി കടന്നു പോയ റാക് പോലീസിന്റെ പട്രോള്‍ സംഘം ഉടന്‍ ഇവരെ സഹായിക്കാനെത്തി. യുവ പോലീസ് ഉദ്യോഗസ്ഥനായ സലീം ഹുസൈന്‍ അല്‍ ഹുതി വെള്ളത്തില്‍ ഇറങ്ങി കാര്‍ പോലീസ് പട്രോള്‍ വാഹനവുമായി കൂട്ടികെട്ടുകയും വെള്ളത്തില്‍ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.

അധികം വൈകാതെ ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. . നിരവധി ആളുകള്‍ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയാണ് റാസല്‍ഖൈമ ഭരണാധികാരിയും ഉദ്യോസ്ഥനെ പ്രശംസിച്ച്‌ സമൂഹമാധ്യമത്തില്‍ കുറിപ്പ് എഴുതിയത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

23total visits,1visits today

Enjoy this news portal? Please spread the word :)