നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിദേശ കാര്യ മന്ത്രാലയം.ഇന്നലെയാണ് മോദി ലണ്ടനില്‍ അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ ലണ്ടനിലെ പ്രത്യേക ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ വീണ്ടും മുങ്ങാനുള്ള സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജഡ്ജി മാരി മില്ലന്‍ മോദിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

അഞ്ച് ലക്ഷം പൗണ്ട് വരെ കെട്ടിവയ്ക്കാമെന്ന് മോദിയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജയിലിലായ മോദിയെ ആറുമാസത്തിനകം രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares