ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍

Please follow and like us:
190k

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ദേശീയ നേതാക്കള്‍ നിലപാടെടുത്തായി റിപ്പോര്‍ട്ട് .

ഇടതുപക്ഷം ദേശീയതലത്തില്‍ ഇത് സംബന്ധിച്ച്‌ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇടതുനേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് നിലപാടെടുക്കുന്ന ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ രാഹുല്‍ മത്സരിക്കുമ്ബോള്‍ എന്ത് സന്ദേശമാണ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.

‘രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നത് കൊണ്ട് തെരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ് ? ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുക. അത് ശരിയാണോയെന്ന് ചിന്തിക്കണം.’

ബി.ജെ.പിയെ പരാജയപ്പെടുത്തുക പ്രധാനമാണ്. ബി.ജെ.പിക്കെതിരായ ശക്തമായ നീക്കമാണ് രാജ്യത്തെ മതനിരപേക്ഷ ശക്തികളെല്ലാം നടത്തുന്നത്. രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠിയടക്കം രണ്ട് സീറ്റുകള്‍ യു.പിയിലെ ശക്തികളായ എസ്.പിയും ബി.എസ്.പിയും മാറ്റിവെച്ചിട്ടുണ്ട്. യോജിപ്പും ധാരണയുമൊന്നുമില്ലെങ്കിലും രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ മഹത്വമാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

15total visits,1visits today

Enjoy this news portal? Please spread the word :)