9 കുട്ടികളെ പ്രസവിച്ച പുഷ്പ , ചെറുപ്രായത്തിൽ മരണപെട്ടു . കത്തോലിക്കാ സഭയുടെ ആഹ്വനം ഏറ്റെടുത്തു കുട്ടികളെ പ്രസവിച്ച അമ്മക്ക് സംഭവിച്ചത് .

Please follow and like us:
190k

കേരളത്തിലെ പ്രശസ്തമായ അതി പുരാതനമായ നസ്രാണി ദേവാലയമായ കുറവിലങ്ങാട് മർത്തമറിയം പള്ളിയിലെ ഗായിക വേർപിരിഞ്ഞു . അനേകായിരം കുർബാനകളിൽ കർത്താവിനു സ്തുതി പാടിയ ഗാനകോകിലം വിടവാങ്ങുന്നത് ഏറെനാളത്തെ സഹനത്തിനു ഒടുവിൽ .

കത്തോലിക്ക സഭയുടെ ഒരു കാലത്തെ ആഹ്വനം ആയിരുന്നു രണ്ടിലധികം കുട്ടികൾ ഉണ്ടാവണം കുടുംബങ്ങളിൽ എന്നത് . 5 ഓ അതിലധികം കുട്ടികളോ ഉണ്ടാവുന്നവർക്കു സഭ ഒരുപാട് മോഹന വാഗ്ദാനങ്ങളും നൽകി . മാരുതി കാർ , കുട്ടികളുടെ പഠന ചിലവ്വ് അങ്ങനെ അങ്ങനെ ..ഒരുപാടു കുടുംബങ്ങൾ ഈ ആഹ്വാനം ഏറ്റെടുത്തു കുട്ടികളെ പ്രസവിച്ചു . ഈ ആഹ്വാനം ശിരസാ വഹിച്ച വ്യക്തി ആയിരുന്നു പുഷ്പ്പയും കുടുംബവും . തൻ്റെ 7 മത്തെ പ്രസവത്തിൽ 2 ഇരട്ടക്കുട്ടികൾ ആയിരുന്നു . പ്രസവ സമയത്തു അതീവ ഗുരുതവസത്തയിൽ ആയ പുഷ്പ പിന്നീട് പൂർണ്ണ ആരോഗ്യത്തിലേക്കു തിരിച്ചു വന്നില്ല . നിലവിൽ 6 ചെറിയ കുട്ടികളയേയും തന്റെ ഭർത്താവിനെയും ഈ ലോകത്തു ഉപേക്ഷിച്ചു ദൈവ സന്നിധിയിലേക്ക് അവർ യാത്ര ആയി .

എന്നാൽ ഇവരുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദികൾ സഭ ആണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു . 6 ചെറിയ കുട്ടികൾക്കും കുടുബത്തിനും ഇനി അതിജീവനത്തിൻറെ നാളുകൾ . സ്വന്തം ജീവൻ പോലും സഭക്ക് വേണ്ടി ചൊരിഞ്ഞ പ്രിയ പുത്രീ നീയാണ് യഥാർത്ഥ വിശുദ്ധ ..അല്ലാതെ ചില്ലുകൂട്ടിൽ പ്രതിഷ്ഠിചചു , നേർച്ചപെട്ടി യും മുന്നിൽ വെച്ചിരിക്കുന്ന പ്രതിമകൾ അല്ല .

1985 കാലഘട്ടം മുതൽ 30 വർഷക്കാലം കുറവിലങ്ങാട് പള്ളിയിൽ മുഖ്യഗായിക ആയിരുന്നു. തിരുക്കർമ്മങ്ങളിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ച് തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കിയിരുന്നു.

എട്ടാമത്തെ പ്രസവത്തിൽ ജനിച്ച ഇരട്ടക്കുട്ടികൾ ഉൾപ്പെടെ ഒൻപതു മക്കളായിരുന്നു. ഇവരിൽ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മൂന്നു കുട്ടികൾ മരണമടഞ്ഞു. അഞ്ച് വർഷങ്ങൾക്കു മുമ്പ് പ്രസവത്തോടനുബന്ധിച്ചു ആശുപതിയിലായിരുന്ന പുഷ്പ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ അതോടനുബന്ധിച്ചു ആശുപത്രിയിൽ വെച്ചുതന്നെ സ്‌ട്രോക് ഉണ്ടാവുകയും അബോധാവസ്ഥയിൽ ആകുകയുമായിരുന്നു. ദീർഘകാലം ആശുപതിയിൽ ഐ സി യുവിൽ ചികിത്സയെ തുടർന്ന് ബോധം തെളിഞ്ഞുവെങ്കിലും ശരീരം തളർന്നു കിടപ്പിലായി. ഓർമ്മശക്തിയും നശിച്ചു. സംസാരശേഷിയും നഷ്ടപ്പെട്ടു. തുടർന്ന് ദീർഘകാലം വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സ നടത്തി. കൈകൾക്കു ചലനശേഷിയും ചെറുതായി സംസാരിക്കാനും സാധിച്ചു.

മക്കൾ: ഇവാൻ, ചാൾസ്, ലോറാ, സെറാ, മോസസ്, റോമാ. (എല്ലാവരും വിദ്യാർത്ഥികൾ)

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)