ഫ്രാങ്കോയെ സംശയിച്ചത് വെറുതെ. വാര്‍ത്തകള്‍ വ്യാജം- പിടിച്ചെടുത്ത പണം രേഖകള്‍ ഉള്ളത്.

Please follow and like us:
190k

ജലന്തര്‍ ബിഷപ് ആയിരുന്ന ഫ്രാങ്കോമുള്ളക്കലിന്റെ വിശ്വസ്തന്‍ പിടിയില്‍ എന്നൊരു വാര്‍ത്ത ഇന്ന് രാവിലെ മുതല്‍ പ്രമുഖ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആയിരുന്നു. കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചതിന് എന്‍ഫോഷ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും 10 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. ജലന്തര്‍ രൂപതാ വൈദീകന്‍ ആന്റണി മാടശ്ശേരിയേയാണ് അന്യായമായി പണം സൂക്ഷിച്ചു എന്ന് ആരോപിച്ചു പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

എന്നാല്‍ ജലന്ധര്‍ രൂപതയില്‍ പെട്ട എല്ലാ സ്‌കൂളുകളിലെയ്ക്കും ബുക്കെടുക്കുന്ന സഹോദയാ ബുക്ക് സൊസൈറ്റിയിലേയ്ക്ക് പണമടയ്ക്കാന്‍ വേണ്ടി സ്‌കൂളിലെ കുട്ടികളില്‍ നിന്നും സമാഹരിച്ച പണം കോര്‍പറേറ്റ് മാനേജറുടെ ഓഫീസില്‍ നിന്നും ബാങ്ക് സ്റ്റാഫ് എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് ഈ സംഭവം. പൂര്‍ണമായും നികുതിയടയ്ക്കുന്ന പണമാണിത്. കുട്ടികളില്‍ നിന്നും പണം സ്വീകരിച്ച രസീതിന്റെയും സ്‌കൂളില്‍ നിന്നും പണം സ്വീകരിച്ചതിന്റെ രസീതും ഓഫീസിലുണ്ട് നല്കാം എന്ന് പറഞ്ഞിട്ടും ഇലക്ഷന്‍ ഓഫീസര്‍ നിര്‍ബന്ധപൂര്‍വ്വം പണം പിടിച്ചെടുക്കുകയായിരുന്നു. ജലന്ധര്‍ രൂപത പോലീസ് കമ്മീഷണര്‍ക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.

കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ നിന്നുമാണ് പണം പിടിച്ചെടുത്തതെന്നും വാഹനത്തില്‍ നിന്നുമല്ല എന്നും എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ ഉടന്‍ കൈമാറുമെന്നും ജലന്തര്‍ രൂപത അറിയിച്ചു. വൈദികനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ജലന്തര്‍ രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ 300 ല്‍ പരം സ്‌കൂളുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ പലയിടത്തും 1000 മുതല്‍ 5000 വരെ കുട്ടികളാണ് ഉള്ളത്. ഈ സ്‌കൂളുകളില്‍ മുഴുവനും ബുക്‌സ് സപ്ലെ ചെയ്യുന്നത് സഹോദയ സൊസൈറ്റിയാണ്. ഈ ബുക്‌സിന്റെ മുഴുവനും തുക എല്ലാ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ചത് കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും ബാങ്കിലേക്ക് കൈമാറുന്നതിനിടയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് പണം പിടിച്ചെടുത്തത്.

ജലന്തർ രൂപതയെ തകർക്കാൻ ഇതേ മേഖലയിൽ പ്രവർത്തികുന്ന മറ്റൊരു വിദ്യാഭ്യാസ ഏജൻസി കഠിനമായി പരിശ്രമിച്ചുവരികയാണ് എന്ന ആരോപണം ഈ സംഭവത്തോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)