മധ്യവേനലവധിക്കാലത്ത് സ്‌കൂളുകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം

Please follow and like us:
190k

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് ബന്ധപ്പെട്ട എല്ലാ പ്രഥമാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി.

എന്നാല്‍, മധ്യവേനലവധിക്കാലത്ത് പരമാവധി 10 ദിവസം എന്ന് നിജപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വെക്കേഷന്‍ ക്യാമ്ബുകള്‍ നടത്താവുന്നതാണ്. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്ബ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച്‌ ക്യാമ്ബുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലറ്റ്, പ്രഥമശുശ്രുഷാസൗകര്യം ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം ക്യാമ്ബുകള്‍ സംഘടിപ്പിക്കുമ്ബോള്‍ കുട്ടികള്‍ക്ക് വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരും ക്യാമ്ബ് സംഘാടകരും സവിശേഷ ശ്രദ്ധ പുലര്‍ത്തണം.
സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ലംഘനമെന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)