ഇതാണ് ശരിക്കും മാതൃക

Please follow and like us:
190k

കെനിയ: പട്ടിണിയും വരള്‍ച്ചയും നേരിടുന്ന പ്രദേശങ്ങളാണ് കെനിയയെന്ന് പറയുമ്ബോള്‍ ലോകത്തിന് ആദ്യം ഓര്‍മ വരിക. പക്ഷേ ഇക്കുറി ലോകത്തെ മികച്ച അദ്ധ്യാപകനുണ്ടായതും ഈ രാജ്യത്തു നിന്നു തന്നെയാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ശരിക്കു ലഭിക്കാത്ത ഈ നാട്ടില്‍ കമ്ബ്യൂട്ടര്‍ അദ്ധ്യാപകനായ ബ്രദര്‍ പീറ്റര്‍ താബിച്ചിയാണ് ലോകത്തെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം സ്വീകരിച്ചത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ അദ്ദേഹത്തിനു കീഴില്‍ നിരവധി ദരിദ്രരായ കുട്ടികള്‍ എന്‍ജിനീയറിംഗിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകള്‍ക്കും യോഗ്യത നേടി.

കെനിയയിലെ റിഫ്റ്റ് താഴ്‌വരയില്‍ പവ്നി ഗ്രാമത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പീറ്റര്‍ ക്ലാസെടുക്കുന്നത്.സയന്‍സ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മോശമായ റോഡിലൂടെ പൊടിക്കാറ്റും ചൂടുംകൊണ്ട് ആറുകിലോമീറ്ററിലധികം നടന്നാണ് വിദ്യാര്‍ഥികളില്‍ ഏറെപ്പേരും ഇവിടെയെത്തുന്നത്. “എന്റെ ശിഷ്യരുടെ കഷ്ടപ്പാടുകള്‍ കാണുമ്ബോള്‍ പലപ്പോഴും ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്റെ ഈ വിജയം ശിഷ്യര്‍ക്ക് കൂടുതല്‍ മനോധൈര്യം നല്‍കുമെന്നാണ് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പീറ്റര്‍ പറഞ്ഞത്. ദുബായില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിക്കാന്‍ പോയപ്പോഴാണ് പീറ്റര്‍ ആദ്യമായി വിമാനത്തില്‍ യാത്രചെയ്തത്. സമ്മാനത്തുകയായ

ഒരു ലക്ഷം ഡോളറിന്റെ (ഏകദേശം ഏഴുകോടി രൂപ മൂന്നിലൊരുഭാഗം സ്കൂളിന്റെ ഉയര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി വിനിയോഗിക്കാനാണ് പീറ്ററിന്റെ പദ്ധതി. കെനിയയിലെ നാകുരു ഗ്രാമത്തിലുള്ള പീറ്ററിന്റെ വീട് വംശനാശം നേരിടുന്ന വെള്ള റൈനോസറുകള്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണ്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിലെ ഒരു ചിത്രകലാ അധ്യാപകനായിരുന്നു പുരസ്കാരം ലഭിച്ചത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

27total visits,1visits today

Enjoy this news portal? Please spread the word :)