മുഴുപ്പട്ടിണിയില്‍ ലോകത്ത് 11.3 കോ​ടി ​മ​നു​ഷ്യ​ര്‍

Please follow and like us:
190k

യുനൈ​റ്റ​ഡ്​ നാ​ഷ​ന്‍​സ്​: ലോ​ക​ത്ത്​ 53 രാ​ജ്യ​ങ്ങ​ളി​​ലാ​യി 11.3 കോ​ടി ​മ​നു​ഷ്യ​ര്‍ കൊ​ടും​പ​ട്ടി​ണി​യു​ടെ പി​ടി​യി​ല്‍ ഉഴറുന്നു . യു.​എ​ന്നും യൂ​റോ​പ്യ​ന്‍ യൂ​നി​യ​നും സം​യു​ക്​​ത​മാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്. പ​ട്ടി​ണി വേ​ട്ട​യാ​ടു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ വ​ര്‍​ഷ​വും കു​ത്ത​നെ ഉ​യ​രു​ക​യാ​ണെ​ന്നും ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍ കൂ​ടു​ക​യാ​ണെ​ന്നും ‘ആ​ഗോ​ള ഭ​ക്ഷ്യ പ്ര​തി​സ​ന്ധി റി​പ്പോ​ര്‍​ട്ട്​- 2019’ സര്‍വേ വ്യ​ക്​​ത​മാ​ക്കു​ന്നു.

മൂ​ന്നു വ​ര്‍​ഷ​മാ​യി 10 കോ​ടി​യി​ലേ​റെ പേ​ര്‍ കൊ​ടും പ​ട്ടി​ണി​യു​ടെ പി​ടി​യി​ലാ​ണ്. ഈ ​വ​ര്‍​ഷം സം​ഖ്യ പി​ന്നെ​യും കൂ​ടി 11.5 കോ​ടി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്യോ​പ്യ, സി​റി​യ, സു​ഡാ​ന്‍, ദ​ക്ഷി​ണ സു​ഡാ​ന്‍, നൈ​ജീ​രി​യ യ​മ​ന്‍, കോം​ഗോ റി​​പ്പ​ബ്ലി​ക്​, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, എ​ന്നീ എ​ട്ടു​ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ മൊ​ത്തം പ​ട്ടി​ണി ബാ​ധി​ത​രി​ല്‍ മൂ​ന്നി​ല്‍ ര​ണ്ടും ക​ഴി​യു​ന്ന​ത്​- 7.2 കോ​ടി. സം​ഘ​ര്‍​ഷ​ങ്ങ​ള്‍, കാ​ലാ​വ​സ്​​ഥ ദു​ര​ന്ത​ങ്ങ​ള്‍, സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ്​ ഏ​റ്റ​വും വ​ലി​യ വി​ല്ല​ന്‍. കൊ​ടും​പ​ട്ടി​ണി ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ടി​കൂ​ടി​യ​ത്​ ആ​ഫ്രി​ക്ക​ന്‍ വ​ന്‍​ക​ര​യെ​യാ​ണ്​- 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 3.3 കോ​ടി പേ​ര്‍. പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലാ​യി 2.7 കോ​ടി, ദ​ക്ഷി​ണ- പൂ​ര്‍​വ ഏ​ഷ്യ​യി​ല്‍ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി 1.3 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു രാജ്യങ്ങളുടെ കണക്കുകള്‍ .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

22total visits,1visits today

Enjoy this news portal? Please spread the word :)