വന്‍താരനിരയോടെ മണിരത്‌നത്തിന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രം വരുന്നു

Please follow and like us:
190k

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, വിക്രം, നയന്‍താര തുടങ്ങി വന്‍താരനിരയോടെയാണ് പുതിയ ചിത്രം പ്രേഷകര്‍ക്കു മുമ്ബില്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അഞ്ചു ഭാഗങ്ങളുള്ള ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചരിത്ര നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പ്രമേയത്തില്‍ അരുള്‍ മൊഴിവര്‍മ്മന്‍ അഥവ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, കീര്‍ത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, വിക്രം തുടങ്ങിയ വന്‍താരനിര അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായകന്‍, റോജ, ഗുരു, ബോംബെ, ദില്‍ സെ, ഓക്കെ കണ്മണി തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി തെന്നിന്ത്യന്‍ സിനിമയ്ക്ക് മണിരത്‌നം സമ്മാനിക്കാന്‍ പോകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിച്ച്‌ ചിത്രം ഒരുക്കാനുളള ശ്രമത്തിലാണ് മണിരത്‌നവും കൂട്ടരും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

1total visits,1visits today

Enjoy this news portal? Please spread the word :)