ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യരുത്; കുറിപ്പെഴുതി വെച്ച്‌​​ കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു

Please follow and like us:
190k

ഡെറാഡൂണ്‍: ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യരുതെന്ന്​ കുറിപ്പെഴുതി വെച്ച്‌​​ കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു​. ഹരിദ്വാര്‍ ജില്ലയിലെ ദഡ്​കി ഗ്രാമത്തിലെ കര്‍ഷകനായ ഈശ്വര്‍ ചന്ദ്​(65) ആണ്​ വിഷം കഴിച്ച്‌​ ആത്മഹത്യ ചെയ്​തത്​. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഈശ്വര്‍ ചന്ദിനെ ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.

”അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും.” എന്നാണ്​ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്​.

ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. ഒരു ഇടനിലക്കാരന്‍ വഴി താന്‍ അഞ്ച്​ ലക്ഷം രൂപ ബാങ്ക്​ വായ്​പയായി എടുത്തിരുന്നുവെന്നും ഈ ഇടനിലക്കാരന്‍ താന്‍ ഒപ്പിട്ട്​ നല്‍കിയ ബ്ലാങ്ക് ചെക്ക് കാണിച്ച്‌​ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാകുറിപ്പിലുണ്ട്​. ചെക്ക്​ ഉപയോഗിച്ച്‌​ തുക പിന്‍വലിക്കുമെന്നാണ്​ ഭീഷണി. ഒത്തുതീര്‍പ്പിനായി ഇയാള്‍ നാല്​ ലക്ഷം രൂപ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്​. കര്‍ഷകന്‍െറ ആത്മഹത്യയും കുറിപ്പിലെ വരികളും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം കത്തിന്‍െറ ആധികാരികത സംബന്ധിച്ച്‌​ പോലീസ്​ അന്വേഷിക്കുകയാണ്​. കത്ത്​ ആത്മഹത്യ ചെയ്​ത കര്‍ഷകന്‍ ത​െന്നയാണോ എഴുതിയതെന്നാണ് പോലീസ്​ അന്വേഷിക്കുന്നത്​

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)