മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ രോഹിത് കളത്തിലിറങ്ങും

രിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാപിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ ടീമിന്റെ അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മ കഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്നും വലത് കാലിനേറ്റ പരിക്കില്‍ നിന്ന് അദ്ദേഹം മോചിതനായെന്നും മുംബൈ മാനേജ്‌മെന്റ് അറിയിച്ചു.

നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സര ശേഷം രോഹിതിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് മുംബൈയുടെ താല്‍ക്കാലിക നായകന്‍ കീറണ്‍ പൊള്ളാര്‍ഡും വ്യക്തമാക്കിയിരുന്നു. പരിശീലനത്തിനിടെ വലത് കാലില്‍ മസില്‍പ്പിടുത്തം ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു പഞ്ചാബിനെതിരായ മത്സരത്തില്‍ നിന്ന് രോഹിത് വിട്ടുനിന്നതെന്നും, മുന്‍ കരുതലെന്ന നിലയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് അദ്ദേഹത്തിന് വിശ്രമം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് പിന്നീട് വ്യക്തമാക്കി. ഏപ്രില്‍ പതിമൂന്നാം തീയതിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈയുടെ പോരാട്ടം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares